Posts

Showing posts from October, 2014

ജനറേഷന്‍ ഗ്യാപ്പ്

Image
ഇന്നലെ വൈകുന്നേരം വണ്ടിയോടിക്കുമ്പോള്‍ കേള്‍ക്കാനിടയായ തിരുവനന്തപുരം അനന്തപുരി FM-ന്റെ ഫോണ്‍-ഇന്‍ പരിപാടിയില്‍ നിന്ന്. പരിപാടി അവതരിപ്പിക്കുന്നത് താമരശ്ശേരി നീലാംബരന്‍ സാര്‍. --------------------------------------------------------------- നീലാംബരന്‍ സാര്‍: ഹലോ.. രാഹുല്‍: ഹലോ.. ... സാര്‍: മോന്‍ ഏത് ക്ലാസ്സിലാ പഠിക്കുന്നത്? രാഹുല്‍: ഏഴാം ക്ലാസ്സില്‍ സാര്‍: പഠിത്തമൊക്കെ എങ്ങനെ പോകുന്നു? ക്ലാസ്സില്‍ രാഹുല്‍ എത്രാമനാ? (മലയാളത്തിന് നന്ദി. ഇംഗ്ലീഷില്‍ ഇത് ചോദിക്കാന്‍ കുറച്ച് കഷ്ടപ്പെട്ടേനേ..) ഒന്നാമതാണോ? രാഹുല്‍: അല്ല. ഞാന്‍ രണ്ടാമനാ സാര്‍: രാഹുല്‍ നന്നായി പഠിച്ച് വേഗം തന്നെ ഒന്നാമനാകണം. കേട്ടോ.. രാഹുല്‍: ശരി (?) സാര്‍: രാഹുലിന് ഏത് വിഷയമാണ് ഏറ്റവും ഇഷ്ടം? രാഹുല്‍: സയന്‍സ് സാര്‍: ആഹാ.. വലുതാവുമ്പോള്‍ മോന് ആരാകണമെന്നാ ആഗ്രഹം? രാഹുല്‍: കാര്‍ട്ടോഗ്രാഫര്‍! സാര്‍: ങേ? ജെബാ? രാഹുല്‍: കാര്‍ട്ടോഗ്രാഫര്‍ (?) സാര്‍: ഏ? ങ്ഹാ.. അതാകാനാണല്ലേ ആഗ്രഹം.. ശരി ശരി.. മോനേത് പാട്ടാ വേണ്ടത്? (ഹാവൂ..) ... സാര്‍: ബ്ലഡി ഔട്ട്സ്പോക്കണ്‍ കാര്‍ട്ടോഗ്രാഫേഴ്‌സ്! (എന്ന് മനസ്സില്‍ പറഞ്ഞിട്ടുണ്ടാകണം...