Posts

Showing posts with the label Movie review

Philips and the Monkey Pen - Movie Review

Image
Philips and the Monkey Pen is a children's film that showcases the innocence of childhood. The central character is Ryan Philips (played by Sanoop, actress Sanusha's brother), a mischievous school boy who has a special dread for Mathematics. His parents (played by Jayasurya & Remya Nambisan) are good folks who love him and generally let him do whatever it is that he does. Ryan is exceptionally bad at mathematics. He is terrified of the subject and hates the teacher (played by Vijay Babu) who regularly mocks and canes him for not doing his homework. Ryan's quest for a solution to his maths homework chores first takes him to his love interest - Joan. After that route fails, he stumbles up on a magic pen - The Monkey Pen , from his grand father's (Joy Mathew) antique collection. The pen is believed to have magical powers and had even helped Robert Bristow to build Kochi's Willingdon island . The rest of the story is about how Ryan's days are transformed ...

ഇടുക്കി ഗോള്‍ഡ് - Movie Review

Image
ആഷിക് അബുവിന്റെ പുതിയ സംരംഭം 'ഇടുക്കി ഗോള്‍ഡ്' പ്രദര്‍ശനം തുടങ്ങിയിട്ട് ഇപ്പോള്‍ ഏതാനും ആഴ്ചകളായിരിക്കുന്നു. പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, മണിയന്‍പിള്ള രാജു, ബാബു ആന്റണി, വിജയരാഘവന്‍ എന്നിവര്‍ മുഖ്യകഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. സജിത മഠത്തില്‍, ജോയ് മാത്യു, രവി വള്ളത്തോള്‍ എന്നിവര്‍ അത്ര പ്രധാനമല്ലാത്ത റോളുകളില്‍ ഉണ്ട്. ഇടുക്കിയിലെ ഒരു ചെറിയ സ്കൂളില്‍ പണ്ട് ഒന്നിച്ച് പഠിച്ച അഞ്ച് കൂട്ടുകാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം (അതായത് അവര്‍ പ്രതാപ് പോത്തന്റേയും, വിജയരാഘവന്റേയുമൊക്കെ പ്രായമായപ്പോള്‍) ഒത്തുകൂടുന്നതും  ഓര്‍മ്മകള്‍ അയവിറക്കാന്‍ ഇടുക്കിയിലേക്ക് നടത്തുന്ന യാത്രയുമാണ് കഥാവൃത്തം. ഭൂതവും വര്‍ത്തമാനവും ഇടകലര്‍ത്തിയാണ് സിനിമ പുരോഗമിക്കുന്നത് (പേടിക്കണ്ട, Memento പോലെ വട്ടാക്കുന്ന ഫ്ലാഷ്-ബാക്കുകളൊന്നുമല്ല). ഇടുക്കിയിലെ മലനിരകളില്‍ വളരുന്ന കഞ്ചാവാണത്രേ ഈ 'ഇടുക്കി ഗോള്‍ഡ്'. "ശിവന്‍ മുതല്‍ ചെഗുവേര വരെ" വലിച്ചിരുന്ന നീലപ്പുക എന്ന് ചിത്രം അവകാശപ്പെടുന്നു. ഈ കഞ്ചാവ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ഒരു പ്രധാന മോട്ടിവേറ്ററാണ്. പഴയകാലം ഓര്‍ക്കുക മാത്രമല്ല, ഇടുക്ക...

Raja Rani (Tamil) - Movie Review

Image
Raja Rani directed by debutant Atlee (I couldn't help wonder, what kind of a name is that?) and produced by AR Murugadoss has Arya , Nayantara , Nazriya and Jai in lead roles. Veteran actor Sathyaraj and new-gen comedians Sathyan and Santhanam also handle major roles in this flick. The movie opens with a christian wedding ceremony - between John (Arya) and Regina (Nayantara). Both bride and groom appear to be least interested in getting married and put on desperate faces. The bride even accidentally calls out the name of her previous lover (apparently, at this time in the movie) - Soorya (Jai). However everything proceeds as usual and the wedding materializes, forcing the duo to live together in one apartment. The movie proceeds to explain why these people got married in the first place and why they're so miserable. The first half has Regina's story (featuring Soorya) and the second half has John's (featuring Keerthana - Nazriya). Before writing furthe...

മേല്‍വിലാസം - Movie Review

Image
സൂര്യ കൃഷ്ണമൂര്‍ത്തിയുടെ തിരക്കഥ അടിസ്ഥാനമാക്കി മാധവ് രാമദാസന്‍ സംവിധാനം ചെയ്ത ഈ സിനിമ ഇറങ്ങിയിട്ട് കുറേ കാലമായെങ്കിലും, പലര്‍ക്കും ഇങ്ങനൊരു സിനിമ ഉണ്ടെന്ന് പോലും അറിയില്ലെന്ന് തോന്നുന്നു. അതുകൊണ്ട് വൈകിയാണെങ്കിലും എന്റെ വക ദാ ഇവിടെ.. ഒരു പട്ടാള ഓഫീസറെ വെടിവച്ചു കൊല്ലുകയും മറ്റൊരു ഓഫീസറെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് ഒരു സാദാ ജവാനെ (ജവാന്‍ അല്ല, സവാര്‍ ആണത്രേ) പട്ടാളക്കോടതി വിചാരണ ( court-martial ) ചെയ്യുന്നതാണ് കഥ. സിനിമ മുഴുവനും ഈ ഒറ്റമുറിയില്‍ നടക്കുന്ന സംഭവങ്ങളാണ്. പ്രതിയായ സവാര്‍ രാമചന്ദ്രന്‍ ( പാര്‍ത്ഥിപന്‍ ) കുറ്റസമ്മതം നടത്തുന്നുവെങ്കിലും അയാള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള defense counsel ക്യാപ്റ്റന്‍ വികാസ് റായ് ( സുരേഷ് ഗോപി ) കോടതിയില്‍ അയാളുടെ മൗനത്തിനു പിന്നിലെ സത്യം തേടുന്നു. ഒരു open and shut case എന്ന് എഴുതിത്തള്ളിയേക്കാവുന്ന സംഭവം അങ്ങനെ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. വിചാരണക്കോടതിയുടെ കര്‍ക്കശക്കാരനായ പ്രിസൈഡിങ്ങ് ഓഫീസറായ കേണല്‍ സൂരത് സിങ്ങ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടനായ തലൈവാസല്‍ വിജയ് . അശോകന്‍, കൃഷ്ണകുമാര്‍, നിഴല്‍ഗള്‍...

കോക്‌ടെയില്‍ - Movie Review

Image
അടുത്തിറങ്ങിയ ചില ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ hype ഒന്നുമില്ലാതെയാണ് കോക്‌ടെയില്‍ (cocktail) ഇറങ്ങിയത്. അരുണ്‍ കുമാര്‍ എന്ന സംവിധായകന്റെ ആദ്യ ചിത്രം. തിരക്കഥ സംഭാഷണം അനൂപ് മേനോന്‍. ജയസൂര്യ, അനൂപ് മേനോന്‍, സംവൃത സുനില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍. മലയാളത്തില്‍ ഈയിടെയായി ഇംഗ്ലീഷ് സിനിമകളുടെ റീമേക്കുകളുടെ കാലമാണെന്ന് തോന്നുന്നു. ഈ ചിത്രവും വ്യത്യസ്തമല്ല. Butterfly on a wheel (2007) എന്ന കനേഡിയന്‍ ചിത്രത്തിന്റെ അസ്സല്‍ മലയാളം പതിപ്പാണീ ചിത്രം. ഒരുവിധം എല്ലാ രംഗങ്ങളും, സംഭാഷണങ്ങളും എല്ലാം അതേപടി പകര്‍ത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും കോക്‌ടെയില്‍ ഒരു തരക്കേടില്ലാത്ത ചിത്രമാണ് (കോപ്പിയടി ഒരു അപരാധമായി കണക്കാക്കുന്നില്ലെങ്കില്‍). കൊച്ചിയിലെ ഒരു പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഉന്നതനായ ഒരു ഉദ്യോഗസ്ഥനാണ് രവി എബ്രഹാം (അനൂപ് മേനോന്‍). ഭാര്യ പാര്‍വതിയും (സംവൃത സുനില്‍) മകളും കൂടിയ സന്തുഷ്ട കുടുംബമാണിദ്ദേഹത്തിന്റേത്. ജോലി സ്ഥലത്തും പിന്നെ മറ്റു ബിസിനെസ്സുകളിലും അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ച ഇയാള്‍ക്ക് ചില്ലറ ശത്രുക്കള്‍ ഇല്ലാതില്ല. ഭാര്യയും ഭര്‍ത്താവും ഒരു നാള്‍ മകളെ വീട്ട...

അന്‍വര്‍ - Movie Review

Image
ഈ ചിത്രത്തിന് ഒരു അവലോകനം എഴുതുവാന്‍ അല്പം വൈകിപ്പോയെന്നറിയാം. എന്നാലും 'better late than never' എന്നാണല്ലോ :-) സ്ലോ മോഷന്‍ മന്നന്‍ അമല്‍ നീരദിന്റെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യം ഇറങ്ങിയ ബിഗ് B (2007) പുതുമ കൊണ്ടും സ്റ്റൈല്‍ കൊണ്ടും പ്രശംസ പിടിച്ചുപറ്റിയിരുന്നല്ലോ. അതിനും രണ്ട് വര്‍ഷം മുമ്പിറങ്ങിയ Four Brothers എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് അടിച്ചുമാറ്റിയതാണ് ബിഗ് B (ക്യാമറ ആംഗിള്‍ ഉള്‍പടെ) എന്ന ആരോപണവും (വാസ്ഥവം തന്നെ) നിലവിലുണ്ട്. അതിന് ശേഷം ലാലേട്ടനെ വച്ച് പടച്ച് വിട്ട സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് (2009) അറുബോറന്‍ പടങ്ങളുടെ നിരക്ക് ഒരു വമ്പന്‍ മുതല്‍ക്കൂട്ടാകുക തന്നെ ചെയ്തു. ഇപ്പോഴിതാ പൃഥ്വിരാജിനെ വച്ച് അമല്‍ നീരദ് വീണ്ടും ഇറങ്ങിയിരിക്കുന്നു - അന്‍വര്‍. കഥ കൊയമ്പത്തൂരിലെ ഒരു തുണിക്കടയില്‍ നടക്കുന്ന ബോംബ് സ്ഫോടനത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അനേകം പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവത്തിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി പ്രകാശ് രാജ് വേഷമിടുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഒരു ലോക്കല്‍ നേതാവായ ബാബു സേഠ് (ലാല്‍) അറസ്റ്റ് ചെയ്യപെടുന്നു. ഇതിനിടെ ഒരു ചെറുകിട ഹവാല ഏജന്റായ നാ...

പാട്ടിന്റെ പാലാഴി - Movie Review

Image
സിനിമ ഇറങ്ങി ഇത്രയും കാലമായതുകൊണ്ട് ഇതിനേക്കുറിച്ച് ഒന്നുമെഴുതണ്ട എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാ 'സ്റ്റാര്‍ സിംഗറില്‍' മനോജ് കെ. ജയനും പിന്നെ അവതാരകയും ഈ സിനിമയെക്കുറിച്ച് ഏതാണ്ടൊക്കെയോ നല്ലത് പറയുന്നു! ഇതൊക്കെ കേട്ടിട്ടാരെങ്കിലും ഈ സിനിമ കാണാന്‍ പോയാലോ എന്ന് പേടിച്ചിട്ട് 'എന്നാലാവുന്നത് ചെയ്യാം' എന്ന വിചാരത്തോടെയാണ് ഇതെഴുതുന്നത്. സിനിമയുടെ ക്വാളിറ്റിയെക്കുറിച്ച് ഏതാണ്ടൊരൈഡിയ കിട്ടിക്കാണുമല്ലോ.. വീണ (മീര ജാസ്മിന്‍) വലിയ പാട്ടുകാരിയാകാന്‍ കൊതിക്കുന്ന ഒരു 'പാവം' പെണ്‍കുട്ടി. അവളുടെ അച്ഛന്റേയും (ജഗതി ശ്രീകുമാര്‍), മരിച്ചു പോയ അമ്മയുടേയും, പിന്നെ ചെറിയച്ഛന്റേയും (ജഗദീഷ്) സ്വപ്നങ്ങളും അതുതന്നെയായതിനാല്‍ ഫാമിലി സപ്പോര്‍ട്ടിന് ഒരു പഞ്ഞവുമില്ല. പോരാത്തതിന് വൃദ്ധനെങ്കിലും പ്രശസ്തനായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞന്റെ (നെടുമുടി വേണു) ശിഷ്യയുമാണ് വീണ. ഇതൊക്കെയായിട്ടും സിനിമയില്‍ പാടാനുള്ള അവളുടെ ആഗ്രഹം നീണ്ട കാലമായി നിറവേറാതെ കിടക്കുന്നു. ഈ സമയത്താണ് അമീര്‍ എന്ന സമ്പന്നനായ ചന്ദന ബിസിനസ്സുകാരന്‍/കള്ളക്കടത്തുകാരന്‍ (മനോജ് കെ ജയന്‍) ആകസ്മികമായി വീണയെ പരിചയപ്പെടുന്നത്. ...

The Karate Kid

Image
The 2010 remake of the The Karate Kid (1984) has Jaden Smith in the title role and Jackie Chan as his teacher. The movie is produced by Will Smith , father of Jaden Smith. The movie is about an American kid who moves to China and has troubles with his school bullies. His opponents are experts in Kung Fu, being trained by a vicious 'no mercy' teacher. Our hero gets an unlikely teacher in Jackie Chan, who agrees to train him so that he can kick the bad guys' butt in a martial arts tournament. If the theme doesn't interest you much, the screen adaptation will bore you to death. Jaden Smith gives a terrible performance as an actor (compare it to Haley Joel Osment 's performance in The Sixth Sense ). The story is very familiar and has no hidden surprises. The movie doesn't do justice to it's title since the martial art that's portrayed is Kung Fu, rather than Karate. So, this really ought to be 'The Kung Fu Kid'. There are several elaborate scenes in...

Raajneeti

Image
Ever since the project was announced, Raajneeti was hyped as based on the life of Sonia Gandhi , portrayed by Katrina Kaif . The creators probably thought this would give them good publicity. Later, as if they couldn't handle it, the director Prakash Jha and Katrina Kaif dismissed these reports. Anyway, as a result of all this, Raajneeti was widely associated with Katrina Kaif and nobody else (compare Google searches for "raajneeti katrina kaif" and "raajneeti ranbir kapoor". Arjun Rampal doesn't even have a chance!). In fact, the movie is not about Sonia Gandhi and nor is Katrina Kaif the lead character. So, what is Raajneeti all about. Just politics! Politics in north India, to be precise. But the movie is just an over-glorified potpourri of the epic Mahabharata and Francis Ford Coppola's classic The Godfather (1972) (screen adaptation of Mario Puzo's novel by the same name). The basic theme of the movie is Mahabharata with story elements and ...

നായകന്‍

Image
നായകന്‍ - ഇന്ദ്രജിത്തിന്റെ 'പുതിയ മുഖം'. കലയും ആക്ഷനും സമന്വയപ്പിച്ച വളരെ വ്യത്യസ്തമായ (ആസ് യൂഷ്വല്‍?) ഒരു ചിത്രം എന്ന് ഇന്ദ്രജിത് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വ്യത്യസ്തമായതുകൊണ്ട് മാത്രം സിനിമ നന്നാവണമെന്നില്ലല്ലോ! കഥയേക്കുറിച്ച് പ്രത്യേകമൊന്നും പറയാനില്ല. കാര്യമായ കഥയേ ഇല്ല എന്ന് സാരം. ജെ.എസ്. എന്നറിയപ്പെടുന്ന അധോലോക നേതാവിനെതിരെ നായകനായ വരദന്‍ നടത്തുന്ന പകവീട്ടലിന്റെ പോരാട്ടമാണ് ഇതിവൃത്തം. അറിയപ്പെടുന്ന കഥകളിയാചാര്യനായ അച്ഛന് മകനും ഒരു കഥകളി നടനാകണം എന്നയിരുന്നു ആഗ്രഹം. വരദന്‍ കഥകളി വശമായിരുന്നെങ്കിലും അച്ഛന്റെ ഇഷ്ടങ്ങള്‍ക്കെതിരായി ഇയാള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ചേരുന്നു. ഇതിനിടെ, ജെ.എസ്. നടത്തുന്ന ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്ന അച്ഛനേയും സഹോദരിയേയും അവര്‍ കൊലപ്പെടുത്തുന്നു. ഇതറിഞ്ഞ് ചോരതിളച്ചെത്തുന്ന വരതനെ സ്വാഭാവികമായും വില്ലന്‍മാര്‍ ഇടിച്ച് പഞ്ചറാക്കിക്കളയുന്നു. വിന്‍സെന്റ് കാരണവര്‍ എന്ന ലോക്കല്‍ ഗോഡ്ഫാദര്‍ വരദന്റെ രക്ഷിതാവാകുന്നതോടുകൂടി നമ്മുടെ 'നായകന്‍' ജനിക്കുകയായി. പിന്നെയൊക്കെ ഊഹിക്കാവുന്നതുപോലെത്തന്...

സൂഫി പറഞ്ഞ കഥ

Image
പുതുമുഖ സംവിധായകരില്‍ ഏറെ ശ്രദ്ധേയനായ പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥ ഏകദേശം രണ്ടാഴ്ച മുമ്പ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ഇദ്ദേഹത്തിന്റെ ഇതിനു മുമ്പിറങ്ങിയ നെയ്തുകാരന്‍, പുലിജന്മം എന്നീ ചിത്രങ്ങള്‍ ധാരാളം പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു കടലോരപ്രദേശത്തെ ആള്‍ക്കാര്‍ ആരാധിക്കുന്ന ഒരു 'ബീവി'യുടെ ഖബറിന്റെ പിന്നിലെ കഥയോ ചരിത്രമോ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. കെ.പി. രാമനുണ്ണി 15 വര്‍ഷം മുമ്പെഴുതിയ ഇതേ പേരുള്ള നോവലിന്റെ ചലചിത്രാവിഷ്കാരമാണ് ഈ സിനിമ. 1850-കളിലാണ് കഥ നടക്കുന്നത്. ഒരു പ്രമുഖ ഹിന്ദു മേനോന്‍ കുടുംബത്തില്‍ പിറന്ന കാര്‍ത്യായനി (കാര്‍ത്തി) എന്ന പെണ്‍കുട്ടി ഒരു പ്രദേശത്തെ ജനങ്ങള്‍ ആരാധിക്കുന്ന മുസ്ലിം ബീവിയായി പരിണമിച്ച കഥ, ഈ കാലഘട്ടത്തില്‍ വിവരിക്കപ്പെടുന്നു. അതിനാല്‍ തന്നെ ഇത് ചരിത്രമാണോ കെട്ടുകഥയാണോ എന്ന് കൃത്യമായി നിര്‍വചിക്ക വയ്യ. സ്നേഹവും, കാമവും, ദൈവീകതയും ഒക്കെ നിറം പകര്‍ന്ന, കാല്പനികതയുടെ അതിരുകളില്‍ ജീവിക്കുന്ന ഒരു കഥ. കാര്‍ത്തി ജനിച്ചു വീണപ്പോള്‍ തന്നെ അതൊരു അസാധാരണമായ ജാതകമാണെന്ന് അമ്മാവന്‍ തിരിച്ചറിയുന്നു - "സാധാരണക്കരുടെ നല്ലതിനും ചീത്തക്കും അപ്പുറമായിരി...

കേരള കിരണ്‍ബേഡി

Image
ടൈറ്റില്‍ വായിച്ച് ഞെട്ടിയോ? ഉടന്‍ ഇറങ്ങാന്‍ പോകുന്ന (അതോ ഇറങ്ങിയോ?) ഒരു മലയാളം സിനിമയുടെ പേരാണ്! രണ്ടാഴ്ച മുമ്പ് 3 Idiots കാണാന്‍ പോയപ്പോള്‍ കണ്ടതാണ് ഈ അടിപൊളി പോസ്റ്റര്‍: ബ്ലാക് മണി ചെലവാക്കണമെങ്കില്‍ ഇവന്‍മാര്‍ക്ക് വല്ല നീലച്ചിത്രവും എടുത്തുകൂടേ? ഹെന്തിനീ ക്രൂരത!

3 Idiots - Movie Review

Image
When an Aamir Khan Movie comes out, there's quite a lot of buzz. In fact the hype starts much before the release - given that Aamir talks to the media only when a movie of his is about to be released. After the spectacular Taare Zameen Par (2007) and the disappointing Ghajini (2008), this Aamir Khan starrer had everything going for it, especially because of the success of Chetan Bhagat's work - Five Point Someone. Well, the creators of the movie now claim that the plot is only 'inspired' from the book. Whatever! 3 Idiots is the story of three engineering students (Aamir Khan, Madhavan & Sharman Joshi) at the Imperial College of Engineering (Chetan Bagat's book had the IIT as the backdrop). Boman Irani plays the role of the eccentric college Principal - much like his character in Munnabhai MBBS (that too was directed by Rajkumar Hirani). Predictably, the three don't get on well with the Principal and the first part of the movie is pretty much set around this....

Avatar - Movie Review

Image
"From the director of the Titanic" and "made with a budget of 1500 crores" are perhaps the only tag lines for this movie - at least in Kerala. It's kind of a statement that this movie has nothing else to sell, and after watching it, I agree completely. Avatar is a more of a visual spectacle than a story being told on screen. The period is set in the future (2034, if I remember correctly) and the humans have found business sense in invading another planet - Pandora. Pandora is inhabited by flora and fauna that are in many ways too similar to the ones on earth but weird in so many other ways. The biped species on Pandora (the human equivalents) are called "Na'vi". The company that leads the invasion want a rocky material called "Unobtanium" (see Unobtainium ). It's not mentioned what this material is useful for, only that it's quite expensive to justify mining it from Pandora. The problem is that the Na'vi people live on a huge...

പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

Image
അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഈ രഞ്ജിത്ത് ചിത്രം ശനിയാഴ്ച പുറത്തിറങ്ങി. 'ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ' എന്ന രീതിയൊന്നും ഇല്ലെങ്കിലും, ലോലന്റെ ഇനിഷിയേറ്റിവില്‍ അന്നുതന്നെ ഞങ്ങള്‍ ഈ സിനിമ കണ്ടു. 1957-ല്‍ കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥസംഭവത്തെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. കേരള സംസ്ഥാനം രൂപീകൃതമായി കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതിന് ശേഷം റെജിസ്റ്റര്‍ ആദ്യത്തെ കൊലക്കേസാണിത്. തെളിവുകളില്ലാത്തതിന്റെ പേരില്‍ അന്ന് കോടതി പ്രതികളെ വെറുതേ വിടുകയായിരുന്നു. ഈ സംഭവം ആസ്പദമാക്കി ടി.പി. രാജീവന്‍ എഴുതിയ നോവലാണ് അതേ പേരുള്ള ഈ സിനിമയുടെ കഥ. ഡല്‍ഹിയില്‍ നിന്ന് ഒരു കുറ്റാന്വേഷകന്‍ (മമ്മൂട്ടി) താന്‍ ജനിച്ച പാലേരി എന്ന ഗ്രാമത്തില്‍ അര നൂറ്റാണ്ട് മുന്‍പ് നടന്ന ഈ കൊലപാതകക്കഥയുടെ സത്യം അന്വേഷിക്കുന്നതാണ് സിനിമയുടെ പ്രമേയം. അങ്ങനെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ഈ കഥയുടെ പ്രയാണം. കഥ പറയുമ്പോള്‍... "ഇത് വളരെ വ്യത്യസ്തമായ സിനിമയാണ്.." എന്നൊക്കെ സംവിധായകരും അഭിനേതാക്കളും ഓരോ സിനിമയെക്കുറിച്ചും വെറുതേ പറയാറുണ്ടല്ലോ. പക്ഷേ ഈ ചിത്രം ശരിക്കും മറ്റു ചിത്രങ്...

നീലത്താമര

Image
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമാണല്ലോ ലാല്‍ ജോസിന്റെ നീലത്താമര. 1979-ല്‍ ഇറങ്ങിയ ഇതേ പേരുള്ള ചിത്രത്തിന്റെ റീമേക്കാണിത്. എം.ടി. വാസുദേവന്‍ നായരുടെ കഥ/തിരക്കഥ. ഞാന്‍ പഴയ ചിത്രം കാണുകയോ കഥ വായിക്കുകയോ ചെയ്യാത്തതുകൊണ്ട് പ്രത്യേകിച്ച് മുന്‍വിധിയൊന്നുമില്ലാതെയാണ് ഈ ചിത്രം കാണാന്‍ പോയത്. ലാല്‍ ജോസ് ആയതുകൊണ്ട് ചിത്രം നന്നാകുമെന്നൊക്കെയുള്ള മിഥ്യാധാരണകള്‍ 'മുല്ല'യോടെ അവസാനിച്ചിരുന്നു. അഭിനേതാക്കള്‍ ഒരുവിധപ്പെട്ട എല്ലാവരും പുതുമുഖങ്ങള്‍. സംവൃത സുനില്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ മാത്രമാണെന്ന് തോന്നുന്നു ഇതിലെ മുഖ്യധാരാ അഭിനേതാക്കള്‍. റിമ ഒഴികെ എല്ലാവരും നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 'അര്‍ച്ചന കവി' എന്ന പുതുമുഖമാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രം ആവശ്യപ്പെടുന്ന നിഷ്കളങ്കസൗന്ദര്യം ഉള്ള മുഖം. വളരേ നന്നായി അഭിനയിച്ചിട്ടുമുണ്ട്. ഈ ചിത്രത്തിലെ ഒരു ഹൈലൈറ്റ് ഈ നായിക തന്നെയാണ്. ഇനിയും ഇതുപോലത്തെ നല്ല അവസരങ്ങള്‍ ഈ നടിയെ തേടിവരുമെന്നുറപ്പ്. ഒപ്പം നന്ദനം എന്ന ആദ്യ ചിത്രത്തില്‍ മാത്രം തിളങ്ങിയ നവ്യാ നായരുടെ ഗതി ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു....

Kerala Cafe

Image
The feedback from some friends from office and Cris's post made me want to watch the movie - Kerala Cafe. So, braving the rain and the Monday Syndrome, we decided to go for the 'second show' on Sunday night. Breaking the routine, we reached the theater early enough to beat the crowd. But the lack of a crowd or even a reasonably long queue cast some doubts on the quality of the movie. Anyway, thanks to Divya (that's Kurian's wifey) and the ladies' counter, we got the tickets in no time and got in. Again - plenty of seats to choose from in the balcony. If this movie is so good, then where the hell is the audience? Fortunately, the movie was really good. I'm not gonna give a review of all the 10 stories here (you knew it had 10 stories, right?), but let me list down some observations/gripes: 1. Dileep is a terrible and horrible actor. The first movie, starring him, could've been good if the director had done better and cast someone who can act. He should r...

Kaminey

Image
Just got back home from 'Kaminey'. I was tempted to give it a go after I heard Rajeev Masand on CNN-IBN had given it a 4/5 rating, and called it a 'MUFT-WATCH' (the protagonist in this movie has a speech impairment - he says F for S!). I say, IT IS NOT! The good It's different. The regular 'judwa bhai' formulae of Bollywood are not found here. So, regular viewers of Bollywood junk might quite like this one (I guess that's where the "awesome" reviews come from!) The casting and acting is great. Every single actor has done his/her job rather neatly. Shahid Kapoor and Priyanka Chopra have done really well. Even the other less important roles have been done pretty well. I liked the actor who played the drug lord 'Tashi'. The dialogues are very refined and provoke laughter without trying too hard. I couldn't notice and gangster slang (bc/mc) that's so typical of Hindi movies these days. The film is technically superb too - the visua...

വിന്റര്‍

Image
അങ്ങനെ ഒടുവില്‍ 'വിന്റര്‍' പ്രദര്‍ശനത്തിനെത്തി. വിതരണത്തിനാളെക്കിട്ടാതെ ഏറെക്കാലം പെട്ടിയിലിരുന്ന ഈ ചിത്രം ഒടുവിലിതാ നമ്മുടെ DTS തിയേറ്ററുകളിലെത്തിയിരിക്കുന്നു. മലയാളത്തില്‍ ഈ അടുത്തകാലത്ത് വിജയിച്ച ഹൊറര്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ടോ എന്നാലോചിക്കുമ്പോള്‍ ഒന്നും ഓര്‍മ്മ വരുന്നില്ല. ആകാശഗംഗ മാത്രമാണ് സാമാന്യം വിജയം നേടിയത് എന്നു തോന്നുന്നു. എന്തായാലും 'വിന്റര്‍' ഒരുപാട് നിരാശപ്പെടുത്തിയില്ല. ഹൈദ്രാബാദിനോടു ചേര്‍ന്ന ഒരു ഗ്രാമമാണ് മുഖ്യ പശ്ചാത്തലം. നഗരജീവിത്തത്തിന്റെ തിരക്കുകളില്‍ നിന്നും മാറിനില്‍ക്കാനായി ഒരു കുടുംബം (ജയറാം ഭര്‍ത്താവും, ഭാവന ഭാര്യയുമായി വേഷമിടുന്നു) ഒരു ഒറ്റപ്പെട്ട (creepy) വീട്ടിലേക്ക് താമസം മാറുന്നു. മനോരോഗിയായ ഒരു serial killer മുമ്പ് താവളമാക്കിയിരുന്ന ഈ വീട്ടില്‍വച്ചു സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ത്രില്ലര്‍ സിനിമയുടെ ഇതിവൃത്തം. ഭാഷാഭേദമന്യേ എല്ലാ സിനിമകളിലും സ്ഥിരം കാണാറുള്ള പ്രമേയം തന്നെ. Apparently, a haunted house never goes out of fashion. സസ്പെന്‍സ് സിനിമയായതുകൊണ്ട് കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. പ്രമേയത്തിലോ അവതരണത്തിലോ പുതുമ ഒന്നും അവകാശപ്പെടാനില്...

ഈ പട്ടണത്തില്‍ ഭൂതം

Image
മലയാളത്തില്‍ വീണ്ടും ഒരു ഫാന്റസി ചിത്രം. ഈ ചിത്രത്തിലെ പല സ്റ്റില്‍സും മമ്മൂട്ടി വിരുദ്ധന്‍മാരാല്‍ പലവിധ കമന്റുകളും എഴുതി ഈയിടെയായി ഈമെയിലായി ലഭിച്ചുകാണുമല്ലോ? എന്തൊക്കെയായാലും, ചിത്രം തരക്കേടില്ല. കൊള്ളാം. ഇത് കുട്ടികള്‍ക്കുള്ള ഒരു ഫാന്റസി ചിത്രമാണെന്ന് കാണുമ്പോള്‍ മനസ്സിലുണ്ടാകണമെന്നു മാത്രം. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, മമ്മൂട്ടി ഒരു ഭൂതത്തെ അവതരിപ്പിക്കുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തനിലും, സക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയിലും നമ്മള്‍ കണ്ട 'ദുര്‍മന്ത്രവാദിയും പാവം ചാത്തനും' ലൈന്‍ തന്നെ. എന്നാലും അനാവശ്യമായ മന്ത്രതന്ത്ര രംഗങ്ങളുടെ അതിപ്രസരം ഇവിടെയില്ല. മന്ത്രവാദിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്ന ഭൂതം കുറേ കുട്ടികളുടെ പ്രിയങ്കരനായ കൂട്ടുകാരനാകുന്നു. സര്‍ക്കസ് പശ്ചാത്തലത്തിലുള്ള മറ്റു കഥാപാത്രങ്ങള്‍ക്കിടയില്‍ അങ്ങനെ ഭൂതം കടന്നുവരുന്നു. കുട്ടിച്ചാത്തനിലും, ചാത്തുണ്ണിയിലും പോലെ, മന്ത്രവാദി ഭൂത്തത്തെ തിരിച്ചുപിടിക്കാന്‍ ഇടക്കിടെ വരുന്നുമുണ്ട്. ഇനിയും കൂടുതല്‍ കഥ പറഞ്ഞ് സിനിമയുടെ രസം കളയുന്നില്ല. ചിത്രം എനിക്കിഷ്ടപ്പെട്ടു. കുട്ടികള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ സംവിധായകന്‍ കഥയും ...