അന്ത കാലം!
ഒരേഴെട്ട് വര്‍ഷം മുമ്പുള്ള കഥയാണ്. ഞങ്ങള്‍ അന്ന് എഞ്ജിനിയറിങ്ങിന് പഠിക്കുയാണ്. ഒരു ഈമെയില്‍ വിലാസം ഉള്ളത് പുലിത്വത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെട്ടിരുന്ന കാലം. ക്ലാസ്സിലെ ആണ്‍പിള്ളേരില്‍ ചിലര്‍ക്കൊക്കെ ഒരു മോഹം - ഒരു സിഡി റൈറ്റര്‍ മേടിക്കണം. തനതായ കോളേജ് സ്റ്റൈലില്‍ ക്ലാസ്സില്‍ 'സഹകരണ റൈറ്ററി'നായി പിരിവ് തുടങ്ങി. സിനിമയും പാട്ടും ഒക്കെ പകര്‍ത്താമെന്ന് വ്യാമോഹിപ്പിച്ച് ഏതാനും പെമ്പിള്ളേരെയും സംഘടിപ്പിച്ചു. പിരിഞ്ഞു കിട്ടിയ കാശുമായി ഞാനും ഒരു കൂട്ടുകാരനും കൂടി പേരുകേട്ട കമ്പ്യൂട്ടര്‍ കടയില്‍ പോയി "ചേട്ടാ ഒരു സിഡി റൈറ്റര്‍ വേണം" എന്ന് പറഞ്ഞു. "പാനാസോണിക് 8x റൈറ്റര്‍ 4300 രൂപായ്ക്ക് തരാം" എന്ന് മറുപടി. ഏതാണ്ടത്രക്കൊക്കെ കാശ് പിരിഞ്ഞുകിട്ടിയതുകൊണ്ട് അതുതന്നെയങ്ങു മേടിച്ചു. പെട്ടിയും പുസ്തകവും ഒന്നുമില്ലാതെ പൊതിഞ്ഞു കിട്ടിയ സാധനം (OEM version) ആദ്യമായി കമ്പൂട്ടറില്‍ കുത്തി സിഡി റൈറ്റിയപ്പോള്‍ എന്തൊരു പുളകമായിരുന്നു. മൊത്തം 13 പേരുടെ സഹകരണ ഉപകരണമായത് കൊണ്ട് 'ഇന്നു ഞാന്‍, നാളെ നീ' എന്ന മട്ടിലായിരുന്നു ഉപയോഗം. ഇന്നത്തേത് പോലെ USB-യും കോപ്പുമൊന്നുമല്ല. സാധനം ...