Posts

Showing posts with the label language

ജനറേഷന്‍ ഗ്യാപ്പ്

Image
ഇന്നലെ വൈകുന്നേരം വണ്ടിയോടിക്കുമ്പോള്‍ കേള്‍ക്കാനിടയായ തിരുവനന്തപുരം അനന്തപുരി FM-ന്റെ ഫോണ്‍-ഇന്‍ പരിപാടിയില്‍ നിന്ന്. പരിപാടി അവതരിപ്പിക്കുന്നത് താമരശ്ശേരി നീലാംബരന്‍ സാര്‍. --------------------------------------------------------------- നീലാംബരന്‍ സാര്‍: ഹലോ.. രാഹുല്‍: ഹലോ.. ... സാര്‍: മോന്‍ ഏത് ക്ലാസ്സിലാ പഠിക്കുന്നത്? രാഹുല്‍: ഏഴാം ക്ലാസ്സില്‍ സാര്‍: പഠിത്തമൊക്കെ എങ്ങനെ പോകുന്നു? ക്ലാസ്സില്‍ രാഹുല്‍ എത്രാമനാ? (മലയാളത്തിന് നന്ദി. ഇംഗ്ലീഷില്‍ ഇത് ചോദിക്കാന്‍ കുറച്ച് കഷ്ടപ്പെട്ടേനേ..) ഒന്നാമതാണോ? രാഹുല്‍: അല്ല. ഞാന്‍ രണ്ടാമനാ സാര്‍: രാഹുല്‍ നന്നായി പഠിച്ച് വേഗം തന്നെ ഒന്നാമനാകണം. കേട്ടോ.. രാഹുല്‍: ശരി (?) സാര്‍: രാഹുലിന് ഏത് വിഷയമാണ് ഏറ്റവും ഇഷ്ടം? രാഹുല്‍: സയന്‍സ് സാര്‍: ആഹാ.. വലുതാവുമ്പോള്‍ മോന് ആരാകണമെന്നാ ആഗ്രഹം? രാഹുല്‍: കാര്‍ട്ടോഗ്രാഫര്‍! സാര്‍: ങേ? ജെബാ? രാഹുല്‍: കാര്‍ട്ടോഗ്രാഫര്‍ (?) സാര്‍: ഏ? ങ്ഹാ.. അതാകാനാണല്ലേ ആഗ്രഹം.. ശരി ശരി.. മോനേത് പാട്ടാ വേണ്ടത്? (ഹാവൂ..) ... സാര്‍: ബ്ലഡി ഔട്ട്സ്പോക്കണ്‍ കാര്‍ട്ടോഗ്രാഫേഴ്‌സ്! (എന്ന് മനസ്സില്‍ പറഞ്ഞിട്ടുണ്ടാകണം...

പേര് - The Name

സിനിമയുടെ പേര് മലയാളത്തില്‍ - തൊട്ടു താഴെ ഇംഗ്ലീഷില്‍ എന്തെങ്കിലും! സിനിമാ പോസ്റ്ററുകളില്‍ ഈ വക മണ്ടത്തരങ്ങള്‍ കണ്ടു മടുത്തു. ഈയടുത്ത് കണ്ട ചിലത് ഇതാ: പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ - A midnight murder story ആഗതന്‍ - The one who came കന്‍മഴ പെയ്യും മുമ്പേ - Before the hail storms ----- പണ്ട് കേട്ട ഒരു മിമിക്രി കാസറ്റില്‍ നിന്ന് ഒരു തട്ടുകട സീന്‍: എന്തുണ്ട് കഴിക്കാന്‍?    ദി പുട്ട്, ദി ദോശ, ദി കടല.. "ദി പുട്ടോ"? ഹെന്ത്?    ഇപ്പോള്‍ അതല്ലേ ഫാഷന്‍? ദി കിങ്ങ്, ദി പ്രിന്‍സ്..

എഡാ, വാഡാ, പോഡാ

തൊട്ടുമുമ്പത്തെ പോസ്റ്റിന് ( കണ്ടംപെറ്റി ) അനുബന്ധമാണിത്. അതില്‍ പറഞ്ഞ സുഹൃത്തുമായി വീണ്ടും സംസാരിച്ചു. അങ്ങേര്‍ക്ക് വിഷമമുണ്ടാക്കിയ മറ്റൊരു സംഗതി: 'ട vs ഡ'. "ട ഠ ഡ ഢ ണ" എന്നതിലെ സംഗതികള്‍ തന്നെ. 'ട' എന്നതിന്റെ ഉച്ചാരണത്തില്‍ ഒരു കടുപ്പമുണ്ടെങ്കിലും മലയാളികള്‍ അതിനെ 'ഡ' എന്ന് ഉച്ചരിക്കുന്നു എന്നാണ് പരാതി. അങ്ങനെയാണെങ്കില്‍ വാടാ, പോടാ, കുട എന്നതിന് പകരം വാഡാ, പോഡാ, കുഡ എന്നൊക്കെ എഴുതിയാല്‍ പോരേ എന്നാണ് ചോദ്യം! തമിഴില്‍ ഇത്രയൊന്നും 'ട'-കള്‍ ഇല്ലെന്നറിയാമല്ലോ. നമ്മുടെ ലിപിയില്‍ അധികം അക്ഷരങ്ങളുണ്ടെങ്കിലും നമ്മള്‍ തമിഴിനെ അനുകരിച്ച് അവയെല്ലാം ഉപയോഗിക്കുന്നില്ല എന്നൊരു തിയറിയും പുള്ളി മുന്നോട്ട് വച്ചു. നേരത്തേ പറഞ്ഞതുപോലെ, പുതിയതായി മലയാളം പഠിക്കുന്ന ഒരാള്‍ക്ക് അല്പം ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു പ്രശ്നം തന്നെ!

കണ്ടംപെറ്റി!

കുറച്ചു നാളുകള്‍ക്ക് മുന്പ്, നെടുമങ്ങാട് ജങ്ങ്ഷനിലൂടെ ബസ്സില്‍ പോകുമ്പോള്‍ ഒരു പരസ്യ ബോര്‍ഡ് കണ്ടു: കണ്ടെംപെററി റോപ്പ് ഡാന്‍സ് താഴെ കുപ്പായമിടാത്ത ഏതാനും നര്‍ത്തകരും! എന്താണീ 'കണ്ടെംപെറ്റി' നൃത്തം എന്നാലോചിച്ച് പുകഞ്ഞുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് ബോധോദയമുണ്ടായത് - contemporary എന്നാണ്. 'ററ' എന്നത് 'റ്റ' എന്ന് വായിച്ചുപോയി. കുറച്ചുകാലം മുന്പ്, മലയാളം പഠിച്ച ഒരു ആന്ധ്രകാരന്‍ സഹപ്രവര്‍ത്തകനുമായി നടന്ന സംഭാഷണം ഓര്‍മ്മ വന്നു. മലയാളത്തില്‍ കൂട്ടക്ഷരങ്ങള്‍ കാരണം ഉണ്ടാകുന്ന ambiguity-യെ കുറിച്ച് പുള്ളിക്കാരന്‍ കാര്യമായി വാദിക്കുകയായിരുന്നു. നമ്മള്‍ മലയാളികള്‍ക്ക് വളരെ സ്വാഭാവികമായി തോന്നുന്നതും, എന്നാല്‍ പുതുതായി ഭാഷ പഠിക്കുന്ന ഒരാള്‍ക്ക് പ്രയാസമുണ്ടാക്കുന്നതുമായ കൂട്ടക്ഷരങ്ങളായിരുന്നു മിക്ക ഉദാഹരണങ്ങളും. 'ഝ' എന്നെഴുതിയാല്‍ എങ്ങനെ വായിക്കും എന്നതായിരുന്നു ഒരു ചോദ്യം. സാധാരണ കൂട്ടക്ഷരങ്ങള്‍ പോലെയാണെങ്കില്‍ 'ത + ധ' എന്നോ 'ത + ഡ' എന്നോ വായിക്കേണ്ടി വരും. 'ഈ ചിഹ്നം ഇങ്ങനെയാണ് ഉച്ഛരിക്കേണ്ടത്, അത്രതന്നെ' എന്ന വാദം സമ്മതിക്കണമെങ്കില്‍ കൂട്ടക്...