Posts

Showing posts with the label reading

മിയ എന്ന പൂച്ചക്കുട്ടി

Image
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഷ്ടമൂര്‍ത്തി സാറിന്റെ ഒരു കുറിപ്പിലൂടെ CP റോജന്‍ എഴുതിയ " മിയ എന്ന പൂച്ചക്കുട്ടി " എന്ന പുസ്തകത്തെക്കുറിച്ച് അറിയുന്നത്. തിരുവനന്തപുരത്ത് ഒന്ന് രണ്ട് പുസ്തകക്കടകളിലും പിന്നെ പല ഓണ്‍ലൈന്‍ കടകളിലും അന്വേഷിച്ചിട്ട് പുസ്തകം കിട്ടിയില്ല. അവസാനം ഞാന്‍ ഫെയ്സ്ബുക്കിലൂടെ ശ്രീ റോജനുമായി ബന്ധപ്പെട്ടു. പുസ്തകം തിരുവനന്തപുരത്ത് എവിടെക്കിട്ടുമായിരിക്കും എന്ന ചോദ്യത്തിന് "വിലാസം തരൂ ഞാന്‍ അയച്ചുതരാം" എന്നായിരുന്നു മറുപടി. അക്കൗണ്ട് വിവരങ്ങള്‍ തന്നാല്‍ പുസ്തകത്തിന്റെ വില ഞാന്‍ തരാം എന്ന് പറഞ്ഞപ്പോള്‍ "ആദ്യം വായിക്കൂ, എല്ലാത്തിനും സമയമുണ്ട്" എന്ന മറുപടി. എന്നാല്‍ ശരി ബാക്കി വായിച്ചിട്ട് അറിയിക്കാം എന്ന് ഞാനും പറഞ്ഞു. പുസ്തകം വന്നു. വായിച്ചു. ഒരുപാട്, ഒരുപാട് ഇഷ്ടപ്പെട്ടു. പക്ഷേ റോജനെ അറിയിക്കാന്‍ ഏതോ തിരക്കിനാല്‍ വിട്ടുപോയി.  ഇതെല്ലാം നടക്കുന്നത് 2016 സെപ്റ്റംബറില്‍. വളരെ മോശമായിപ്പോയി എന്ന് ഞാന്‍ എന്നോട് തന്നെ ഇടയ്ക്ക് ഓര്‍മ്മവരുമ്പോള്‍ പറയും. ഇത്രയും കാലം കഴിഞ്ഞിട്ടും ഈ പുസ്തകവും എഴുത്തുകാരനും പക്ഷേ മനസ്സില്‍ നിന്ന് മാഞ്ഞില്ല. അത്...

ബിഗ് റേഡിയോ ഇതിഹാസം

ഇന്ന് തിരുവനന്തപുരത്ത് 92.7 ബിഗ് എഫ്എം റേഡിയോ പരിപാടിയില്‍ കേട്ടത്..  പരിപാടി: " സ്വീറ്റ് ആന്‍സി " അവതരിപ്പിക്കുന്ന റിക്വസ്റ്റ് രാഗ, യെസ് ഓര്‍ നോ ഗെയിം ... സ്വീആ: ഹലോ, ആരാ വിളിക്കുന്നത്?  റസാക്ക് സ്വീആ: റസാക്ക് അല്ലേ.. "റസാക്കിന്റെ ഇതിഹാസം" വായിച്ചിട്ടുണ്ടോ? റസാക്ക്: ഇല്ല സ്വീആ: എന്താ റസാക്കേ, സ്വന്തം പേരില്‍ ഒരു പുസ്തകമൊക്കെ ഉള്ളപ്പോള്‍ അത് വായിക്കണ്ടേ? റസാക്ക്: ങേ? ... സ്വീആ: അപ്പോള്‍ റസാക്കിനും റസാക്കിന്റെ ഇതിഹാസം ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്കും വേണ്ടി ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു... ...  വാല്‍:  മഹാനായ എഴുത്തുകാരന്‍ പിണറായി വിജയന്‍ എഴുതിയ "റസാക്കിന്റെ ഇതിഹാസം" എന്നോ മറ്റോ പറയാതിരുന്നത് തന്നെ ഭാഗ്യം ...  ചോദ്യം: 'ചങ്ങമ്പുഴ' എന്ന കവിത എഴുതിയത് ആരാണ്? ഉത്തരം: അങ്ങനെയൊരു കവിതയുണ്ടെങ്കില്‍ അതെഴുതിയത് രമണനായിരിക്കും! (കടപ്പാട്: കണ്ട് മറന്ന ഒരു പഴയ മലയാളം സിനിമ)

മുകേഷ് കഥകള്‍

മുകേഷ് കഥകള്‍ - ജീവിതത്തിന്റെ നേരും നെറിയും എന്ന നടന്‍ മുകേഷിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകം ഇന്ന് വായിച്ചുതീര്‍ത്തു. സത്യം പറഞ്ഞാല്‍ ചിരിച്ച് ചിരിച്ച് കണ്ണ് മപ്പി! വി.കെ ശ്രീരാമന്‍ പറയുന്നത് പോലെ, ബഷീറിന്റെ ശൈലിയില്‍ എല്ലാത്തിലും നര്‍മ്മം ചേര്‍ന്ന എഴുത്ത്. വായിക്കുമ്പോള്‍ 'ഇന്‍ ഹരിഹര്‍ നഗര്‍', 'റാംജി റാവു സ്പീക്കിങ്ങ്' തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങള്‍ ഓര്‍മ്മ വരും. 'Truth is stranger than fiction' എന്നൊക്കെ പറയുന്നപോലെ, അനുഭവങ്ങള്‍ സിനിമാരംഗങ്ങളേക്കാള്‍ രസകരമായി എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. പുസ്തകത്തില്‍ നിന്ന് ഏതാനും സാമ്പിളുകള്‍: "അതോടെ രാമചന്ദ്രന്റെ മനസ്സും മനസ്സാക്ഷിയും തമ്മില്‍ യുദ്ധം തുടങ്ങി. പോകുന്ന വഴിക്ക് റെയില്‍വ്യൂ ഹോട്ടലില്‍നിന്നും ഒരു ബിയര്‍ കഴിച്ചിട്ട് പോണോ വേണ്ടയോ? ആ യുദ്ധത്തില്‍ മനസ്സാക്ഷി ജയിച്ചു. ബിയര്‍ കഴിക്കാന്‍ തന്നെ രാമചന്ദ്രന്‍ തീരുമാനിച്ചു." ... "എന്നെക്കാള്‍ പ്രായക്കൂടുതലുണ്ട് മദാമ്മക്ക്. പതുക്കെപ്പതുക്കെ എനിക്ക് മദാമ്മയോട് മനസ്സുകൊണ്ട് ഒരടുപ്പം തോന്നിത്തുടങ്ങി. ഒരു ആരാധന. പ്രേമമെന്ന് പഴമക്കാര്‍ ഇതിനു പറയും" എവ...

And the moral of the story is...

കവിയുടെ ആശയം ഗ്രഹിച്ച് കാവ്യം രസിക്കാന്‍ കഴിയുന്നവനാണ് 'സഹൃദയന്‍' - ശബ്ദതാരാവലി എല്ലാ കഥകള്‍ക്കും ഒരു ഗുണപാഠമുണ്ടോ? പണ്ട് സ്കൂളില്‍ പഠിപ്പിച്ചിരുന്ന മിക്ക കഥകള്‍ക്കും ഒരു positive moral lesson ഉണ്ടായിരുന്നതായി തോന്നുന്നു. ഒരു പക്ഷേ ആ കഥകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടുന്നതിനായ ഒരു അനിവാര്യതയായിരിക്കാം. പരീക്ഷകളില്‍, 'കഥ മെനയാനുള്ള' ചോദ്യങ്ങള്‍ക്ക് കഥയുടെ അവസാനം ഒരു ഗുണപാഠം (moral of the story) കൂടി എഴുതിയാല്‍ കൂടുതല്‍ മാര്‍ക്കുകിട്ടും എന്ന് അദ്ധ്യാപകര്‍ പറഞ്ഞുതന്നിരുന്നു. ഒരു കഥക്ക് ഒരു inference ആവശ്യമാണ് എന്ന് ഇത് സൂചിപ്പിക്കുന്നു. ഞാന്‍ ഈയടുത്തായി കുറേ വായിക്കാന്‍ തുടങ്ങി . മലയാളം ക്ലാസ്സിക്കുകളായിരുന്നു ഏറെയും. പോരാതെ, ഒരുപാടു സിനിമകള്‍ കാണുന്ന കൂട്ടത്തിലാണ് ഞാന്‍. ഇപ്പോള്‍ എനിക്കൊരു സംശയം. എന്താണ് വായനക്കാരനില്‍ നിന്നും എഴുത്തുകാരന്‍ (*കാരന്‍ / *കാരി) പ്രതീക്ഷിക്കുന്നത്? അല്ലെങ്കില്‍ ഒരു കഥ വായിച്ചു കഴിയുമ്പോള്‍, അതില്‍ നിന്ന് ഒരു പാഠം ഉള്‍ക്കൊള്ളണമെന്നോ, ഒരു നിഗമനത്തില്‍ എത്തിച്ചേരണമെന്നോ ഉണ്ടോ? ഇല്ല എന്നെനിക്കിപ്പോള്‍ തോന്നുന്നു. ഉദാഹരണത്തിന്, ഈയടുത്തിറങ്ങ...

വായനാ യജ്ഞം

Image
ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തുള്ള 'മാതൃഭൂമി ബൂക്സ്'-ല്‍ നിന്നും കുറേ പുസ്തകങ്ങള്‍ വാങ്ങി. ആകെ വിരലിലെണ്ണാവുന്ന പുസ്തകങ്ങളേ ഞാന്‍ വായിചുട്ടുള്ളൂ എന്നതുകൊണ്ട് ഒരു വായനാ യജ്ഞം തുടങ്ങാന്‍ തീരുമാനിച്ചു. വാങ്ങിയ പുസ്തകങ്ങള്‍ ചുവടെ: നീര്‍മാതളം പൂത്ത കാലം - മാധവിക്കുട്ടി ഡയറിക്കുറിപ്പുകള്‍ - മാധവിക്കുട്ടി ബാല്യകാല സ്മരണകള്‍ - മാധവിക്കുട്ടി ഒരു തെരുവിന്റെ കഥ - എസ്.കെ. പൊറ്റെക്കാട്ട് തോറ്റങ്ങള്‍ - കോവിലന്‍ കടല്‍ത്തീരത്ത് - ഒ.വി. വിജയന്‍ ഗൗരി - ടി. പത്മനാഭന്‍ കടല്‍ - ടി. പത്മനാഭന്‍ മാധവിക്കുട്ടിയുടെ മൂന്ന് പുസ്തകങ്ങള്‍ ('മാനസി' കിട്ടിയില്ല) വാങ്ങാന്‍ വേറൊരു കാരണം കൂടിയുണ്ട്. ഈയിടെ അവരുടെ മരണവാര്‍ത്ത ടീവിയില്‍ കണ്ടപ്പോള്‍ എന്റെ [സീനിയര്‍] ബന്ധുക്കള്‍ പലരും അവരെ കുറേ കുറ്റം പറഞ്ഞു. അവരുടെ എഴുത്തുകുത്തുകളൊന്നും വായിച്ചിട്ടില്ലെങ്കിലും എനിക്കതത്ര ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് മാധവിക്കുട്ടിയുടെ രചനകള്‍ വായിച്ചിട്ടേ ഉള്ളൂ എന്നൊരു വാശി. ഇതുവരെ വായിച്ച മലയാളം പുസ്തകങ്ങള്‍ മിക്കതും കടം തന്ന സന്ദീപിന് നന്ദി. നീ ഒരു പുലി തന്നെ! 'ഒരു ദേശത്തിന്റെ കഥ' എന്ന അത്യുഗ്രന്‍ കൃതി പിറന്നാള്‍ ...