വായനാ യജ്ഞം

ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തുള്ള 'മാതൃഭൂമി ബൂക്സ്'-ല്‍ നിന്നും കുറേ പുസ്തകങ്ങള്‍ വാങ്ങി. ആകെ വിരലിലെണ്ണാവുന്ന പുസ്തകങ്ങളേ ഞാന്‍ വായിചുട്ടുള്ളൂ എന്നതുകൊണ്ട് ഒരു വായനാ യജ്ഞം തുടങ്ങാന്‍ തീരുമാനിച്ചു.



വാങ്ങിയ പുസ്തകങ്ങള്‍ ചുവടെ:

നീര്‍മാതളം പൂത്ത കാലം - മാധവിക്കുട്ടി
ഡയറിക്കുറിപ്പുകള്‍ - മാധവിക്കുട്ടി
ബാല്യകാല സ്മരണകള്‍ - മാധവിക്കുട്ടി
ഒരു തെരുവിന്റെ കഥ - എസ്.കെ. പൊറ്റെക്കാട്ട്
തോറ്റങ്ങള്‍ - കോവിലന്‍
കടല്‍ത്തീരത്ത് - ഒ.വി. വിജയന്‍
ഗൗരി - ടി. പത്മനാഭന്‍
കടല്‍ - ടി. പത്മനാഭന്‍

മാധവിക്കുട്ടിയുടെ മൂന്ന് പുസ്തകങ്ങള്‍ ('മാനസി' കിട്ടിയില്ല) വാങ്ങാന്‍ വേറൊരു കാരണം കൂടിയുണ്ട്. ഈയിടെ അവരുടെ മരണവാര്‍ത്ത ടീവിയില്‍ കണ്ടപ്പോള്‍ എന്റെ [സീനിയര്‍] ബന്ധുക്കള്‍ പലരും അവരെ കുറേ കുറ്റം പറഞ്ഞു. അവരുടെ എഴുത്തുകുത്തുകളൊന്നും വായിച്ചിട്ടില്ലെങ്കിലും എനിക്കതത്ര ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് മാധവിക്കുട്ടിയുടെ രചനകള്‍ വായിച്ചിട്ടേ ഉള്ളൂ എന്നൊരു വാശി.

ഇതുവരെ വായിച്ച മലയാളം പുസ്തകങ്ങള്‍ മിക്കതും കടം തന്ന സന്ദീപിന് നന്ദി. നീ ഒരു പുലി തന്നെ! 'ഒരു ദേശത്തിന്റെ കഥ' എന്ന അത്യുഗ്രന്‍ കൃതി പിറന്നാള്‍ സമ്മാനമായി തന്ന ആഷിക്കിനും നന്ദി. സമ്മാനമായാല്‍ ഇങ്ങനെ!
'ശാന്താറാം' എന്ന പുസ്തകം സെലെക്റ്റ് ചെയ്ത LBS കോളേജിലെ സുന്ദരികളേയും നന്ദിയോടെ ഓര്‍ക്കുന്നു ;-)

ഇതുവരെ വായിച്ചതില്‍ (മലയാളം) ഇഷ്ടപ്പെട്ട ചിലത്:
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - എം. മുകുന്ദന്‍
ഖസാക്കിന്റെ ഇതിഹാസം - ഒ.വി. വിജയന്‍
പാണ്ഡവപുരം - സേതു
ഒരു ദേശത്തിന്റെ കഥ - എസ്.കെ. പൊറ്റെക്കാട്ട്
രണ്ടാമൂഴം - എം.ടി.

ഇഷ്ടപ്പെടാത്തത്:
ഒരു സങ്കീര്‍ത്തനം പോലെ - പെരുമ്പടവം

PS: തിങ്കളാഴ്ച ഔദ്യോകികാവശ്യത്തിനായി ഒരു യാത്ര പോകുകയാല്‍ ഏതാനും പുസ്തകങ്ങള്‍ ഉടനേ വായിച്ചുതീരും. യാത്രകളില്‍ വെറുതേ MP3 പാട്ടുകള്‍ കേട്ട് സമയം കളയുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് പുസ്തകങ്ങള്‍ എന്ന വൈകിയുദിച്ച വിവേകം!

PPS: സന്ദീപ്, ആഷിക്, സുന്ദരിമാരേ.. നിങ്ങളെയൊക്കെ നന്ദി പറഞ്ഞ് സുഖിപ്പിച്ചതിനാല്‍ പകരമായി ഇനിയും ഇതുപോലെയുള്ള ഉപകാരങ്ങള്‍ പ്രതീക്ഷിക്കുന്നു!

Comments

  1. നിന്നെ പറ്റി ഒരു നോവല്‍ തന്നെ എഴുതി ഞാന്‍ നന്ദി പ്രകാശിപ്പിച്ചേക്കം

    ReplyDelete

Post a Comment

Popular posts from this blog

പേര്

ബിഗ് റേഡിയോ ഇതിഹാസം

Fedora 16 - Uninstall proprietary Nvidia driver and switch back to Nouveau