Posts

Showing posts from May, 2009

The India 10 Rupee Coin

Image
Yesterday, my mother brought a Rs.10 coin. I pounced on the new coin (I've this relatively new habit of keeping samples of different coins), but was surprised to find the year was shown as '2007'. If the coin was released in 2007, why have I not seen it yet? Anyway, in case you have not seen one yet, here's how the coin looks: That brings us to the design of coins. What do you think of the design of this one? Lately, the government has released coins of various denominations that has the picture of a female hand showing the denomination. A raised thumb for Rs.1, two fingers for Rs.2 and a fist (??) for 50p. I find them atrocious. The ones released a bit earlier had two sets of intersecting perpendicular lines (like the one shown above). I don't understand the meaning of that as well (if that dot is a head, then the arms are a bit too long!). And the quality of these coins is so bad that some of them have become quite unrecognisable in 2 years time. I really loved th...

എഡാ, വാഡാ, പോഡാ

തൊട്ടുമുമ്പത്തെ പോസ്റ്റിന് ( കണ്ടംപെറ്റി ) അനുബന്ധമാണിത്. അതില്‍ പറഞ്ഞ സുഹൃത്തുമായി വീണ്ടും സംസാരിച്ചു. അങ്ങേര്‍ക്ക് വിഷമമുണ്ടാക്കിയ മറ്റൊരു സംഗതി: 'ട vs ഡ'. "ട ഠ ഡ ഢ ണ" എന്നതിലെ സംഗതികള്‍ തന്നെ. 'ട' എന്നതിന്റെ ഉച്ചാരണത്തില്‍ ഒരു കടുപ്പമുണ്ടെങ്കിലും മലയാളികള്‍ അതിനെ 'ഡ' എന്ന് ഉച്ചരിക്കുന്നു എന്നാണ് പരാതി. അങ്ങനെയാണെങ്കില്‍ വാടാ, പോടാ, കുട എന്നതിന് പകരം വാഡാ, പോഡാ, കുഡ എന്നൊക്കെ എഴുതിയാല്‍ പോരേ എന്നാണ് ചോദ്യം! തമിഴില്‍ ഇത്രയൊന്നും 'ട'-കള്‍ ഇല്ലെന്നറിയാമല്ലോ. നമ്മുടെ ലിപിയില്‍ അധികം അക്ഷരങ്ങളുണ്ടെങ്കിലും നമ്മള്‍ തമിഴിനെ അനുകരിച്ച് അവയെല്ലാം ഉപയോഗിക്കുന്നില്ല എന്നൊരു തിയറിയും പുള്ളി മുന്നോട്ട് വച്ചു. നേരത്തേ പറഞ്ഞതുപോലെ, പുതിയതായി മലയാളം പഠിക്കുന്ന ഒരാള്‍ക്ക് അല്പം ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു പ്രശ്നം തന്നെ!

കണ്ടംപെറ്റി!

കുറച്ചു നാളുകള്‍ക്ക് മുന്പ്, നെടുമങ്ങാട് ജങ്ങ്ഷനിലൂടെ ബസ്സില്‍ പോകുമ്പോള്‍ ഒരു പരസ്യ ബോര്‍ഡ് കണ്ടു: കണ്ടെംപെററി റോപ്പ് ഡാന്‍സ് താഴെ കുപ്പായമിടാത്ത ഏതാനും നര്‍ത്തകരും! എന്താണീ 'കണ്ടെംപെറ്റി' നൃത്തം എന്നാലോചിച്ച് പുകഞ്ഞുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് ബോധോദയമുണ്ടായത് - contemporary എന്നാണ്. 'ററ' എന്നത് 'റ്റ' എന്ന് വായിച്ചുപോയി. കുറച്ചുകാലം മുന്പ്, മലയാളം പഠിച്ച ഒരു ആന്ധ്രകാരന്‍ സഹപ്രവര്‍ത്തകനുമായി നടന്ന സംഭാഷണം ഓര്‍മ്മ വന്നു. മലയാളത്തില്‍ കൂട്ടക്ഷരങ്ങള്‍ കാരണം ഉണ്ടാകുന്ന ambiguity-യെ കുറിച്ച് പുള്ളിക്കാരന്‍ കാര്യമായി വാദിക്കുകയായിരുന്നു. നമ്മള്‍ മലയാളികള്‍ക്ക് വളരെ സ്വാഭാവികമായി തോന്നുന്നതും, എന്നാല്‍ പുതുതായി ഭാഷ പഠിക്കുന്ന ഒരാള്‍ക്ക് പ്രയാസമുണ്ടാക്കുന്നതുമായ കൂട്ടക്ഷരങ്ങളായിരുന്നു മിക്ക ഉദാഹരണങ്ങളും. 'ഝ' എന്നെഴുതിയാല്‍ എങ്ങനെ വായിക്കും എന്നതായിരുന്നു ഒരു ചോദ്യം. സാധാരണ കൂട്ടക്ഷരങ്ങള്‍ പോലെയാണെങ്കില്‍ 'ത + ധ' എന്നോ 'ത + ഡ' എന്നോ വായിക്കേണ്ടി വരും. 'ഈ ചിഹ്നം ഇങ്ങനെയാണ് ഉച്ഛരിക്കേണ്ടത്, അത്രതന്നെ' എന്ന വാദം സമ്മതിക്കണമെങ്കില്‍ കൂട്ടക്...

ബ്ലാക് ഡാലിയ

ബ്ലാകു് ഡാലിയ കണ്ടിറങ്ങിയതേയുള്ളൂ.. തെറ്റിദ്ധരിക്കരുത്, ഞാന്‍ പൊതുവേ ഇത്തരം സിനിമകള്‍ കാണാറില്ല. 'സുല്‍ഫിക്കര്‍' എന്നപരനാമത്തില്‍ അറിയപ്പെടുന്ന ലോലന്‍ എന്ന സഹപ്രവര്‍ത്തകന്‍ ആക്രാന്തം മൂത്ത് എന്നെ വിളിച്ചുകൊണ്ടുപോയതാണ്. സിനിമയെ കുറിച്ച് കേട്ടുകാണുമല്ലോ? അഡ്വ. ബാബുരാജ് ആണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം മുതലായ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നത്. ബാബുരാജിനെ അറിയില്ലേ? നമ്മുടെ വാണി വിശ്വനാഥിന്റെ ഹസ്സ്! സ്ഥിരമായി തല്ലുകൊള്ളി പോലീസുകാരനായോ, ഡയലോഗധികമില്ലാത്ത ഗുണ്ടയായോ ഒക്കെ മലയാളസിനിമകളില്‍ 'തിളങ്ങുന്ന' താരം. എന്തായാലും, ഇതുവരെ എനിക്ക് പുള്ളിയോട് വലിയ വിരോധമൊന്നുമുണ്ടായിരുന്നില്ല.. ഇതു വരെ! സിനിമയുടെ പേര് കേള്‍ക്കുമ്പോഴേ എന്തെങ്കിലും പന്തികേട് തോന്നുന്നുണ്ടോ? ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ പകര്‍പ്പാകുമെന്ന് ഊഹിച്ചവര്‍ക്ക് സബാഷ്! ഒന്നല്ല.. രണ്ടെണ്ണം - I know what you did last summer (1997) , പിന്നെ Urban legend (1998) ഇതും. പത്തുവര്‍ഷത്തിലേറെക്കാലം മുന്പിറങ്ങിയ സാമാന്യം പേരുകേട്ട രണ്ട് 'ത്രില്ലര്‍' പടങ്ങള്‍. കോളേജ് കട്ടടിച്ച് Urban legend കാണാന്‍ പോയത് ഞാന്‍...