Posts

Showing posts from 2014

ബിഗ് റേഡിയോ ഇതിഹാസം

ഇന്ന് തിരുവനന്തപുരത്ത് 92.7 ബിഗ് എഫ്എം റേഡിയോ പരിപാടിയില്‍ കേട്ടത്..  പരിപാടി: " സ്വീറ്റ് ആന്‍സി " അവതരിപ്പിക്കുന്ന റിക്വസ്റ്റ് രാഗ, യെസ് ഓര്‍ നോ ഗെയിം ... സ്വീആ: ഹലോ, ആരാ വിളിക്കുന്നത്?  റസാക്ക് സ്വീആ: റസാക്ക് അല്ലേ.. "റസാക്കിന്റെ ഇതിഹാസം" വായിച്ചിട്ടുണ്ടോ? റസാക്ക്: ഇല്ല സ്വീആ: എന്താ റസാക്കേ, സ്വന്തം പേരില്‍ ഒരു പുസ്തകമൊക്കെ ഉള്ളപ്പോള്‍ അത് വായിക്കണ്ടേ? റസാക്ക്: ങേ? ... സ്വീആ: അപ്പോള്‍ റസാക്കിനും റസാക്കിന്റെ ഇതിഹാസം ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്കും വേണ്ടി ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു... ...  വാല്‍:  മഹാനായ എഴുത്തുകാരന്‍ പിണറായി വിജയന്‍ എഴുതിയ "റസാക്കിന്റെ ഇതിഹാസം" എന്നോ മറ്റോ പറയാതിരുന്നത് തന്നെ ഭാഗ്യം ...  ചോദ്യം: 'ചങ്ങമ്പുഴ' എന്ന കവിത എഴുതിയത് ആരാണ്? ഉത്തരം: അങ്ങനെയൊരു കവിതയുണ്ടെങ്കില്‍ അതെഴുതിയത് രമണനായിരിക്കും! (കടപ്പാട്: കണ്ട് മറന്ന ഒരു പഴയ മലയാളം സിനിമ)

ജനറേഷന്‍ ഗ്യാപ്പ്

Image
ഇന്നലെ വൈകുന്നേരം വണ്ടിയോടിക്കുമ്പോള്‍ കേള്‍ക്കാനിടയായ തിരുവനന്തപുരം അനന്തപുരി FM-ന്റെ ഫോണ്‍-ഇന്‍ പരിപാടിയില്‍ നിന്ന്. പരിപാടി അവതരിപ്പിക്കുന്നത് താമരശ്ശേരി നീലാംബരന്‍ സാര്‍. --------------------------------------------------------------- നീലാംബരന്‍ സാര്‍: ഹലോ.. രാഹുല്‍: ഹലോ.. ... സാര്‍: മോന്‍ ഏത് ക്ലാസ്സിലാ പഠിക്കുന്നത്? രാഹുല്‍: ഏഴാം ക്ലാസ്സില്‍ സാര്‍: പഠിത്തമൊക്കെ എങ്ങനെ പോകുന്നു? ക്ലാസ്സില്‍ രാഹുല്‍ എത്രാമനാ? (മലയാളത്തിന് നന്ദി. ഇംഗ്ലീഷില്‍ ഇത് ചോദിക്കാന്‍ കുറച്ച് കഷ്ടപ്പെട്ടേനേ..) ഒന്നാമതാണോ? രാഹുല്‍: അല്ല. ഞാന്‍ രണ്ടാമനാ സാര്‍: രാഹുല്‍ നന്നായി പഠിച്ച് വേഗം തന്നെ ഒന്നാമനാകണം. കേട്ടോ.. രാഹുല്‍: ശരി (?) സാര്‍: രാഹുലിന് ഏത് വിഷയമാണ് ഏറ്റവും ഇഷ്ടം? രാഹുല്‍: സയന്‍സ് സാര്‍: ആഹാ.. വലുതാവുമ്പോള്‍ മോന് ആരാകണമെന്നാ ആഗ്രഹം? രാഹുല്‍: കാര്‍ട്ടോഗ്രാഫര്‍! സാര്‍: ങേ? ജെബാ? രാഹുല്‍: കാര്‍ട്ടോഗ്രാഫര്‍ (?) സാര്‍: ഏ? ങ്ഹാ.. അതാകാനാണല്ലേ ആഗ്രഹം.. ശരി ശരി.. മോനേത് പാട്ടാ വേണ്ടത്? (ഹാവൂ..) ... സാര്‍: ബ്ലഡി ഔട്ട്സ്പോക്കണ്‍ കാര്‍ട്ടോഗ്രാഫേഴ്‌സ്! (എന്ന് മനസ്സില്‍ പറഞ്ഞിട്ടുണ്ടാകണം...

Fear and Loathing in KDE Land?

Full disclosure: My only contributions to KDE project are several bug reports and perhaps a few new users. So my qualifications to comment on the issue is of course almost non-existent. But hey, I've been a faithful KDE user for all these years, and so I think I have some right to make comments at least from a user's perspective. ------- There's been some discussions on KDE land regarding replacing Nepomuk (or Nepomuk-KDE for the politically correct) with a new project named Baloo . The Baloo project is headed by KDE developer Vishesh Handa, who apparently was very much involved in Nepomuk as well. Baloo wasn't announced officially to the 'public' till now, but thanks to recent Phoronix articles , it's been gaining some attention. The article titled "KDE's Nepomuk Doesn't Seem To Have A Future" went on to say: "It appears there isn't much of a future left to KDE's Nepomuk framework that was developed at a cos...