Posts

Showing posts from February, 2009

യൂഫോറിയ!

ഇന്നലെ വൈകുന്നേരം നിശാഗന്ധിയില്‍ യൂഫോറിയയുടെ പരിപാടിക്ക് പോയി. GEC, Barton Hill കോളേജുകാരുടെ 'ആഗ്നേയം 2009' എന്ന പരിപാടിയോടനുബന്ധിച്ചായിരുന്നു സംഗതി. പലാശ് സെന്നിന് പിള്ളേരുടെയിടയില്‍ നല്ല മതിപ്പ്.. ശരിക്കും.. 'ബാര്‍ട്ടോണി ഹില്ലിന് നന്ദി', 'GEC ഇസ് ദ് ബെസ്റ്റ്' എന്നൊക്കെ പറഞ്ഞ് പുള്ളി പിള്ളേരെ കൈയിലെടുത്തു.. കണ്‍സേര്‍ട്ട് മോശമില്ലയിരുന്നു.. കുറേ നല്ല പാട്ടുകള്‍ പാടി. പിന്നെ ഒഴിവക്കാമായിരുന്ന ചില പാട്ടുകളും പാടി. 'ദില്‍ ചാഹ്താ ഹൈ' കേട്ടപ്പോള്‍ കരഞ്ഞുപോയി! പിന്നെ, 'കരളേ കരളിന്റെ കരളേ..' പാടി പുള്ളി എല്ലാവരെയും സര്‍പ്രൈസടിപ്പിച്ചു.. വണ്ടര്‍ഫുള്‍! എന്തുകൊണ്ടോ എനിക്ക് സംഗതി അത്രക്കങ്ങോട്ട് പിടിച്ചില്ല.. സ്ഥിരം പറയുന്നതുപോലെ, പോര! . കലങ്ങീലാ.. എന്നും പറയാം. പത്തുമണി കഴിഞ്ഞപ്പോള്‍ ബോറടിച്ച് പുറത്തിറങ്ങി. എന്ത് പ്രയോജനം? പാര്‍ക്കിങ്ങ് സ്ഥലത്തുനിന്ന് കാര്‍ എടുക്കാന്‍ വയ്യ! ഒടുവില്‍ പരിപാടി തീരുന്നത് വരെ കാത്ത് നിന്നു.. (അതിക്രൂരമായ ഒരു 'summer of sixty nine' കേള്‍ക്കേണ്ടിയും വന്നു..). യൂഫോറിയയോടുള്ള മതിപ്പ് അല്പം കുറഞ്ഞതുപോലെ..

ബില്ലു ഭയങ്കര്‍

ഇന്നലെ രാത്രി ഒരു സിനിമകാണാനായി കുര്യനേയും കൊണ്ട് പുറത്തിറങ്ങി. "ബില്ലു" (മനസ്സിലായില്ലേ? "ബില്ലു ബാര്‍ബര്‍" = "കഥപറയുമ്പോള്‍") കാണാമെന്ന് വിചാരിച്ച് തിയേറ്ററിനടുത്തെത്താറായപ്പോള്‍ ഭയങ്കര ട്രാഫികു്.. ബൈക്കുകളുടെ ബഹളം. ഹിന്ദി സിനിമക്ക് ഇത്രയും തിരക്കോ എന്ന് വിചാരിക്കുമ്പോളാ മനസ്സിലായത് നമ്മുടെ ലാലേട്ടന്റെ 'റെഡ് ചില്ലീസ്' എന്ന സംഗതിയും അവിടെക്കളിക്കുന്നുണ്ടെന്ന്.. തിരക്കില്‍ ഒന്ന് രണ്ട് വണ്ടിക്കാരുമായി വഴക്കും (വഴക്കെന്നു പറഞ്ഞാല്‍ "വാടാ, പോടാ.. #*;@" മുതലായ സംഭാഷണശകലങ്ങള്‍) കഴിഞ്ഞ് ഒരുവിധത്തില്‍ ടിക്കെറ്റെടുക്കുന്നിടം വരെയെത്തി.. ആസ് യൂഷ്വല്‍.. മണ്ടന്‍ ഫാന്‍സുകളുടെ ഇടിയും, പോലീസിന്റെ ചൂരലും, തെറിമഴയുമെല്ലാം (ഇതൊക്കെ അപ്പുറത്തെ കൗണ്ടറിലാണേ.. ഹിന്ദി സിനിമക്ക് ഇതിന്റെയെല്ലാമിടയില്‍ ഒരു ചെറിയ ക്യൂ..) നല്ല ബഹളം. വരുന്നവനും പോകുന്നവനുമൊക്കെ കാണുന്നവരെയൊക്കെ നല്ല പതിമൂന്നാംതരം തെറി വിളിക്കുന്നുണ്ട്. എന്തിനാണെന്നറിയില്ല, വെറുതേ ഒരു രസത്തിനാണെന്ന് ഇവരുടെ മുഖഭാവം കണ്ടാല്‍ തോന്നും. ആകെക്കൂടി വെറുപ്പിക്കല്‍സ്! ഒരു വിധത്തില്‍ ടിക്കറ്റെടുത്ത് സിനിമ കണ്...