യൂഫോറിയ!

ഇന്നലെ വൈകുന്നേരം നിശാഗന്ധിയില്‍ യൂഫോറിയയുടെ പരിപാടിക്ക് പോയി. GEC, Barton Hill കോളേജുകാരുടെ 'ആഗ്നേയം 2009' എന്ന പരിപാടിയോടനുബന്ധിച്ചായിരുന്നു സംഗതി. പലാശ് സെന്നിന് പിള്ളേരുടെയിടയില്‍ നല്ല മതിപ്പ്.. ശരിക്കും.. 'ബാര്‍ട്ടോണി ഹില്ലിന് നന്ദി', 'GEC ഇസ് ദ് ബെസ്റ്റ്' എന്നൊക്കെ പറഞ്ഞ് പുള്ളി പിള്ളേരെ കൈയിലെടുത്തു..
കണ്‍സേര്‍ട്ട് മോശമില്ലയിരുന്നു.. കുറേ നല്ല പാട്ടുകള്‍ പാടി. പിന്നെ ഒഴിവക്കാമായിരുന്ന ചില പാട്ടുകളും പാടി. 'ദില്‍ ചാഹ്താ ഹൈ' കേട്ടപ്പോള്‍ കരഞ്ഞുപോയി! പിന്നെ, 'കരളേ കരളിന്റെ കരളേ..' പാടി പുള്ളി എല്ലാവരെയും സര്‍പ്രൈസടിപ്പിച്ചു.. വണ്ടര്‍ഫുള്‍!

എന്തുകൊണ്ടോ എനിക്ക് സംഗതി അത്രക്കങ്ങോട്ട് പിടിച്ചില്ല.. സ്ഥിരം പറയുന്നതുപോലെ, പോര!. കലങ്ങീലാ.. എന്നും പറയാം.
പത്തുമണി കഴിഞ്ഞപ്പോള്‍ ബോറടിച്ച് പുറത്തിറങ്ങി. എന്ത് പ്രയോജനം? പാര്‍ക്കിങ്ങ് സ്ഥലത്തുനിന്ന് കാര്‍ എടുക്കാന്‍ വയ്യ! ഒടുവില്‍ പരിപാടി തീരുന്നത് വരെ കാത്ത് നിന്നു.. (അതിക്രൂരമായ ഒരു 'summer of sixty nine' കേള്‍ക്കേണ്ടിയും വന്നു..).

യൂഫോറിയയോടുള്ള മതിപ്പ് അല്പം കുറഞ്ഞതുപോലെ..

Comments

  1. euphoria sang 'കരളേ' ?

    അതു വന്‍ സര്‍പ്രൈസ് തന്നെ :)

    ReplyDelete

Post a Comment

Popular posts from this blog

പേര്

Qt - Enabling qDebug messages and Qt Creator

ബിഗ് റേഡിയോ ഇതിഹാസം