വര്‍ണ്ണം - കുട്ടനാടന്‍ ഫുഡ് ഫെസ്റ്റിവല്‍

തിരുവനന്തപുരം നഗരത്തില്‍ മത്സ്യവിഭവങ്ങളില്‍ 'സ്പെഷ്യലൈസ്' ചെയ്യുന്ന ഭക്ഷണശാലകള്‍ കുറവാണ്. വഴുതക്കാട്ടെ സാഗരയാണ് പേരുകേട്ട ഒരെണ്ണം. കുറച്ചുകാലമായി, ബേക്കറി ജംഗ്ഷന് സമീപം (റിസര്‍വ് ബാങ്കിനടുത്ത്) 'വര്‍ണ്ണം' എന്ന 'സീ ഫുഡ് റെസ്റ്റോറന്റ്' തരക്കേടില്ലാത്ത വിഭവങ്ങളായി പേരെടുത്ത് വരികയായിരുന്നു. ഇപ്പോള്‍ അവര്‍ ഒരു 'കുട്ടനാടന്‍ ഫുഡ് ഫെസ്റ്റിവല്‍' നടത്തുന്നു. നമ്മളില്ലാതെ എന്ത് ഫുഡ്, എന്ത് ഫെസ്റ്റിവല്‍? ഹും... ഇന്നലെ ഇതറിഞ്ഞപ്പോള്‍ തന്നെ ഞാനും ലോലനും (അതായത് സുല്‍ഫിക്കര്‍) ഡിന്നര്‍ പ്ലാന്‍ ചെയ്തു. ഓഫീസിലെ മറ്റു തീറ്റ ഭ്രാന്തന്‍മാര്‍ ശബരിമല സ്കീമിലായിരുന്നത് കൊണ്ട് വിളിച്ചില്ല. ;-)

"കണമ്പ് ഇട്ടൂസ്" - എപ്പടി? നല്ല പേര്, അല്ലേ? പോരട്ടെ ഒരു പ്ലേറ്റ്.. കൂടാതെ "ആവോലി തന്തൂരി", "കാരി കറി", "കൊഞ്ച് ഫ്രൈ" പിന്നെ പുട്ടും (നല്ല കോമ്പിനേഷന്‍ - ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നില്ലെങ്കില്‍ പിന്നെ എന്തിനാ ഇത് വായിക്കുന്നേ?). ലോലന്‍, ആസ് യൂഷ്വല്‍, 'റുമാലി റോട്ടി'! പൂയ്.. യെവന്‍ പണ്ടേ ഔറംഗസേബിന്റെ പിന്‍ഗാമിയാണല്ലോ..

എല്ലാം നന്നായിരുന്നു. കാരി മീന്‍ കറിക്ക് ഉപ്പ് കൂടുതലാണെന്നതൊഴിച്ചാല്‍ എല്ലാം ഭംഗിയായി (പാത്രം വെടിപ്പായെന്ന് സാരം). തേങ്ങാപ്പാലൊഴിച്ച 'ഇട്ടൂസ്' കറി ഉഗ്രന്‍. ആവോലി തന്തൂരിയും അടിപൊളി.

ഈ പരിപാടി ഈ മാസം 15-ആം തിയ്യതി വരയേ ഉള്ളൂ.. വേണമെങ്കില്‍ പെട്ടെന്ന് 'വര്‍ണ്ണ'ത്തിലേക്ക് വിട്ടോ..

അതിന്റെ തൊട്ടടുത്ത് ഒരു കള്ള് ഷാപ്പുണ്ട്. അവിടേയും നല്ല മീന്‍/ഇറച്ചി വിഭവങ്ങളുണ്ടെന്ന് പറഞ്ഞുകേട്ടു. അടുത്തത് അങ്ങോട്ടേക്കാകട്ടെ!

Comments

  1. eda pulle. Njanum jaggu vum chathupoi ennaaano nee karuthiyathu ? vilichoodaarunnoda ?

    ReplyDelete

Post a Comment

Popular posts from this blog

പേര്

ബിഗ് റേഡിയോ ഇതിഹാസം

Fedora 16 - Uninstall proprietary Nvidia driver and switch back to Nouveau