സഞ്ജയന്‍ ഗുരുക്കളേ.. നമഃ

ഇന്നത്തെ പത്രത്തില്‍ കണ്ട ഒരു പരസ്യം:

കാമദേവാകര്‍ഷണ ഏലസ്സ്

ശത്രുവശ്യം, രാജവശ്യം, പൊതുജനവശ്യം, പിണങ്ങി പിരിഞ്ഞ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍, കാമുകീ കാമുകന്‍മാര്‍, പ്രിയസുഹൃത്തുക്കള്‍, ബന്ധുമിത്രാദികള്‍ എന്നിവര്‍ തിരിച്ചു വരുന്നതിനും, എന്നെന്നും പരസ്പരാകര്‍ഷണത്തോടെ കഴിയുവാനും ആരെയും മയക്കുന്ന അനംഗമന്ത്രം ചേര്‍ത്ത് തയ്യാര്‍ ചെയ്യുന്ന അതിശക്തിയേറിയ കാമദേവാകര്‍ഷണ ഏലസ്സ്. വശീകരിക്കുന്നതിനു വേണ്ടി അത്ഭുതകരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ മാന്ത്രിക തകിടില്‍ അംഗരാഗ കുങ്കുമവും സിദ്ധൗഷധവും ചേര്‍ത്ത് തയ്യാര്‍ ചെയ്യുന്നു. ആനന്ദമകരന്ദം ആയുസ്സ് മുഴുവന്‍. ഈ വശീകരണ ഏലസ്സ് വേണ്ടവര്‍ താഴെക്കാണുന്ന അഡ്രസ്സില്‍ എഴുതുക/ഫോണ്‍ ചെയ്യുക. xxxxxxxxxxxxxxx പാലക്കാട്-12 ph. 0491-xxxxxxx, xxxxxx.

NB. അനുകരണം അഭിനന്ദനമാണ് പക്ഷേ അത്  കച്ചവട വിഷയങ്ങളില്‍ മാത്രമാണ് ആദ്ധ്യാത്മിക രംഗത്ത് അനുകരണം കബളിപ്പിക്കലാണ്. അനുകരണങ്ങളെ സൂക്ഷിക്കുക. അവഗണിക്കുക. കാമദേവാകര്‍ഷണ ഏലസ്സ് ഈ പൂജാമഠത്തിലല്ലാതെ ലോകത്ത് മറ്റൊരിടത്തും തയ്യാര്‍ ചെയ്യുന്നില്ല.

---------------
രുദ്രാക്ഷ മാഹാത്മ്യം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടൊന്നും ഒരു കാര്യവുമില്ല! തേക്കും, മാഞ്ചിയവും, ആടും, മണി ട്രീയും കഴിഞ്ഞ് ഇപ്പോള്‍ ഏലസ്സും, പെന്ഡന്റും, കുബേരനും, റൈസ് പുള്ളറും, നാഗമാണിക്യവും, അമ്പും വില്ലും, മലപ്പുറം കത്തിയും.. വാഴ്വേ മായം!

Comments

Popular posts from this blog

പേര്

Qt - Enabling qDebug messages and Qt Creator

ബിഗ് റേഡിയോ ഇതിഹാസം