മൊഴിമുത്ത്

ഭാര്യേ, ഞാനിന്ന് കുറച്ച് പോര്‍ക്ക് വാങ്ങി വന്നാലോ? തനിക്ക് വയ്ക്കാനറിയുമോ?

ഛീ.. ഗ്വാ.. മനുഷ്യാ.. ഇതൊന്നും വീട്ടില്‍ കേറ്റാന്‍ പറ്റില്ല്യാട്ടാ.. പിന്നെ നമ്മള്‍ ഹിന്ദുക്കള്‍ പന്നിയെ തിന്നാന്‍ പാടില്ല..

അത് മുസ്ലിംകള്‍ക്കല്ലേ? നമുക്കെന്താ കുഴപ്പം?

വരാഹം വിഷ്ണുവിന്റെ ഏഴവതാരങ്ങളില്‍ ഒന്നാണെന്നറിയില്ലേ?

ങ്ഹേ? ഏഴ്.. ഏഴോ?

ആം.. എട്ടായിരിക്കുമല്ലേ? (വിജയഭാവത്തില്‍) അഷ്ടാവതാരങ്ങള്‍ എന്നാണല്ലോ!

അതേയതേ... പഞ്ചപാണ്ഡവര്‍ കട്ടില്‍ കാലു പോലെ... (നിശ്വാസം ഫോളോവ്ഡ് ബൈ അട്ടഹാസം)


Comments

Popular posts from this blog

പേര്

Qt - Enabling qDebug messages and Qt Creator

ബിഗ് റേഡിയോ ഇതിഹാസം