Posts

Showing posts from April, 2011

ഇക്കരെപ്പച്ച - ചിത്രങ്ങള്‍

Image
പുതിയവീട്ടിലേക്ക് താമസം മാറിയതിന് ശേഷം അല്പസ്വല്പം കൃഷി പുനരാരംഭിച്ചു. (പണ്ട്, അതായത് ഈ കമ്പ്യൂട്ടര്‍ അഡിക്ഷന്‍ തുടങ്ങുന്നതിന് മുമ്പ്, അല്ലറ ചില്ലറ കൃഷിയൊക്കെ ഉണ്ടായിരുന്നു). ചെടി നടാന്‍ എല്ലാവര്‍ക്കും (ഫാര്യ ഒഴികെ) വലിയ ഉത്സാഹമാണെങ്കിലും മിക്കവാറും ദിവസങ്ങളില്‍ ജലസേചനകര്‍മ്മം അച്ഛന്റെ വകയായിരിക്കും. ചിത്രങ്ങളില്‍ കാണുന്നത് പോലെ, ചീരയും തക്കാളിയുമാണ് ഇപ്പോഴത്തെ പ്രധാന 'വിള'കള്‍. മുളക്, കയ്പയ്ക്ക (പാവയ്ക്ക), പയര്‍, കറിവേപ്പ് ഇത്യാദി സാധനങ്ങള്‍ പിടിച്ചിട്ടുണ്ടെങ്കിലും 'ഔട്ട്പുട്ട്' കിട്ടാറായിട്ടില്ല. തിരുവനന്തപുരത്ത് ഈയിടയ്ക്ക് നടന്ന ഫ്ലവര്‍ ഷോവില്‍ നിന്ന് ചാമ്പയും സപ്പോട്ടയും തൈക്കള്‍ വാങ്ങി നട്ടു. പിടിച്ചെന്ന് തോന്നുന്നു. നല്ല ചാമ്പയ്ക്ക തിന്ന കാലം മറന്നു. ഇതൊക്കെ കായ്ചിട്ട് വേണം ഒന്ന് അര്‍മ്മാദിക്കാന്‍ ;-) തക്കാളി നന്നായി കായ്ചുവെങ്കിലും ഇതുവരെ ഒന്നും പഴുത്തുകിട്ടിയില്ല. ഒന്ന് രണ്ട് ആഴ്ച കൊണ്ട് ശരിയാകുമെന്ന് തോന്നുന്നു. തക്കാളിപ്പഴങ്ങള്‍ ധാരാളമായി കായ്ചുകിടക്കുന്നത് കാണുന്നത് ഒരു രസം തന്നെ. പത്തെണ്‍പത് കായ്കള്‍ ഒരു ചെടിയില്‍ തന്നെ ഉണ്ട്. എല്ലാം നല്ല പഴുത്ത തക്കാളികള