Posts

Showing posts from November, 2010

Airtel Rebranding

Image
Last week, Airtel announced a re-branding move and unveiled it's new logo and signature tune. The new logo is supposed to represent "a dynamic force of unparalleled energy" , and the new tune is again, composed by A.R. Rahman. In case you hadn't noticed, here are the old and new logos: Personally, I don't think much of the new logo. According to Airtel guys, it's supposed to be a variation of the lower case 'a'. I do like the font for the "airtel" text (although at first, I thought it looked like the Ubuntu font). I think it looks quite terrible and too abstract to mean anything. The lower-case letters in the logo text is supposed to indicate humility - something Pioneer tried in 1998: And, then there's the regular bullshit about dynamism, energy, youth etc. etc. According to Airtel's Sunil Mittal: "... unique symbol is an interpretation of the ‘a’ in airtel. The curved shape & the gentle highlights on the red color make it w

കോക്‌ടെയില്‍ - Movie Review

Image
അടുത്തിറങ്ങിയ ചില ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ hype ഒന്നുമില്ലാതെയാണ് കോക്‌ടെയില്‍ (cocktail) ഇറങ്ങിയത്. അരുണ്‍ കുമാര്‍ എന്ന സംവിധായകന്റെ ആദ്യ ചിത്രം. തിരക്കഥ സംഭാഷണം അനൂപ് മേനോന്‍. ജയസൂര്യ, അനൂപ് മേനോന്‍, സംവൃത സുനില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍. മലയാളത്തില്‍ ഈയിടെയായി ഇംഗ്ലീഷ് സിനിമകളുടെ റീമേക്കുകളുടെ കാലമാണെന്ന് തോന്നുന്നു. ഈ ചിത്രവും വ്യത്യസ്തമല്ല. Butterfly on a wheel (2007) എന്ന കനേഡിയന്‍ ചിത്രത്തിന്റെ അസ്സല്‍ മലയാളം പതിപ്പാണീ ചിത്രം. ഒരുവിധം എല്ലാ രംഗങ്ങളും, സംഭാഷണങ്ങളും എല്ലാം അതേപടി പകര്‍ത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും കോക്‌ടെയില്‍ ഒരു തരക്കേടില്ലാത്ത ചിത്രമാണ് (കോപ്പിയടി ഒരു അപരാധമായി കണക്കാക്കുന്നില്ലെങ്കില്‍). കൊച്ചിയിലെ ഒരു പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഉന്നതനായ ഒരു ഉദ്യോഗസ്ഥനാണ് രവി എബ്രഹാം (അനൂപ് മേനോന്‍). ഭാര്യ പാര്‍വതിയും (സംവൃത സുനില്‍) മകളും കൂടിയ സന്തുഷ്ട കുടുംബമാണിദ്ദേഹത്തിന്റേത്. ജോലി സ്ഥലത്തും പിന്നെ മറ്റു ബിസിനെസ്സുകളിലും അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ച ഇയാള്‍ക്ക് ചില്ലറ ശത്രുക്കള്‍ ഇല്ലാതില്ല. ഭാര്യയും ഭര്‍ത്താവും ഒരു നാള്‍ മകളെ വീട്ട

അന്‍വര്‍ - Movie Review

Image
ഈ ചിത്രത്തിന് ഒരു അവലോകനം എഴുതുവാന്‍ അല്പം വൈകിപ്പോയെന്നറിയാം. എന്നാലും 'better late than never' എന്നാണല്ലോ :-) സ്ലോ മോഷന്‍ മന്നന്‍ അമല്‍ നീരദിന്റെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യം ഇറങ്ങിയ ബിഗ് B (2007) പുതുമ കൊണ്ടും സ്റ്റൈല്‍ കൊണ്ടും പ്രശംസ പിടിച്ചുപറ്റിയിരുന്നല്ലോ. അതിനും രണ്ട് വര്‍ഷം മുമ്പിറങ്ങിയ Four Brothers എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് അടിച്ചുമാറ്റിയതാണ് ബിഗ് B (ക്യാമറ ആംഗിള്‍ ഉള്‍പടെ) എന്ന ആരോപണവും (വാസ്ഥവം തന്നെ) നിലവിലുണ്ട്. അതിന് ശേഷം ലാലേട്ടനെ വച്ച് പടച്ച് വിട്ട സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് (2009) അറുബോറന്‍ പടങ്ങളുടെ നിരക്ക് ഒരു വമ്പന്‍ മുതല്‍ക്കൂട്ടാകുക തന്നെ ചെയ്തു. ഇപ്പോഴിതാ പൃഥ്വിരാജിനെ വച്ച് അമല്‍ നീരദ് വീണ്ടും ഇറങ്ങിയിരിക്കുന്നു - അന്‍വര്‍. കഥ കൊയമ്പത്തൂരിലെ ഒരു തുണിക്കടയില്‍ നടക്കുന്ന ബോംബ് സ്ഫോടനത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അനേകം പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവത്തിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി പ്രകാശ് രാജ് വേഷമിടുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഒരു ലോക്കല്‍ നേതാവായ ബാബു സേഠ് (ലാല്‍) അറസ്റ്റ് ചെയ്യപെടുന്നു. ഇതിനിടെ ഒരു ചെറുകിട ഹവാല ഏജന്റായ നാ