Posts

ഇക്കരെപ്പച്ച - ചിത്രങ്ങള്‍

Image
പുതിയവീട്ടിലേക്ക് താമസം മാറിയതിന് ശേഷം അല്പസ്വല്പം കൃഷി പുനരാരംഭിച്ചു. (പണ്ട്, അതായത് ഈ കമ്പ്യൂട്ടര്‍ അഡിക്ഷന്‍ തുടങ്ങുന്നതിന് മുമ്പ്, അല്ലറ ചില്ലറ കൃഷിയൊക്കെ ഉണ്ടായിരുന്നു). ചെടി നടാന്‍ എല്ലാവര്‍ക്കും (ഫാര്യ ഒഴികെ) വലിയ ഉത്സാഹമാണെങ്കിലും മിക്കവാറും ദിവസങ്ങളില്‍ ജലസേചനകര്‍മ്മം അച്ഛന്റെ വകയായിരിക്കും. ചിത്രങ്ങളില്‍ കാണുന്നത് പോലെ, ചീരയും തക്കാളിയുമാണ് ഇപ്പോഴത്തെ പ്രധാന 'വിള'കള്‍. മുളക്, കയ്പയ്ക്ക (പാവയ്ക്ക), പയര്‍, കറിവേപ്പ് ഇത്യാദി സാധനങ്ങള്‍ പിടിച്ചിട്ടുണ്ടെങ്കിലും 'ഔട്ട്പുട്ട്' കിട്ടാറായിട്ടില്ല. തിരുവനന്തപുരത്ത് ഈയിടയ്ക്ക് നടന്ന ഫ്ലവര്‍ ഷോവില്‍ നിന്ന് ചാമ്പയും സപ്പോട്ടയും തൈക്കള്‍ വാങ്ങി നട്ടു. പിടിച്ചെന്ന് തോന്നുന്നു. നല്ല ചാമ്പയ്ക്ക തിന്ന കാലം മറന്നു. ഇതൊക്കെ കായ്ചിട്ട് വേണം ഒന്ന് അര്‍മ്മാദിക്കാന്‍ ;-) തക്കാളി നന്നായി കായ്ചുവെങ്കിലും ഇതുവരെ ഒന്നും പഴുത്തുകിട്ടിയില്ല. ഒന്ന് രണ്ട് ആഴ്ച കൊണ്ട് ശരിയാകുമെന്ന് തോന്നുന്നു. തക്കാളിപ്പഴങ്ങള്‍ ധാരാളമായി കായ്ചുകിടക്കുന്നത് കാണുന്നത് ഒരു രസം തന്നെ. പത്തെണ്‍പത് കായ്കള്‍ ഒരു ചെടിയില്‍ തന്നെ ഉണ്ട്. എല്ലാം നല്ല പഴുത്ത തക്കാളികള...

Airtel Rebranding

Image
Last week, Airtel announced a re-branding move and unveiled it's new logo and signature tune. The new logo is supposed to represent "a dynamic force of unparalleled energy" , and the new tune is again, composed by A.R. Rahman. In case you hadn't noticed, here are the old and new logos: Personally, I don't think much of the new logo. According to Airtel guys, it's supposed to be a variation of the lower case 'a'. I do like the font for the "airtel" text (although at first, I thought it looked like the Ubuntu font). I think it looks quite terrible and too abstract to mean anything. The lower-case letters in the logo text is supposed to indicate humility - something Pioneer tried in 1998: And, then there's the regular bullshit about dynamism, energy, youth etc. etc. According to Airtel's Sunil Mittal: "... unique symbol is an interpretation of the ‘a’ in airtel. The curved shape & the gentle highlights on the red color make it w...

കോക്‌ടെയില്‍ - Movie Review

Image
അടുത്തിറങ്ങിയ ചില ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ hype ഒന്നുമില്ലാതെയാണ് കോക്‌ടെയില്‍ (cocktail) ഇറങ്ങിയത്. അരുണ്‍ കുമാര്‍ എന്ന സംവിധായകന്റെ ആദ്യ ചിത്രം. തിരക്കഥ സംഭാഷണം അനൂപ് മേനോന്‍. ജയസൂര്യ, അനൂപ് മേനോന്‍, സംവൃത സുനില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍. മലയാളത്തില്‍ ഈയിടെയായി ഇംഗ്ലീഷ് സിനിമകളുടെ റീമേക്കുകളുടെ കാലമാണെന്ന് തോന്നുന്നു. ഈ ചിത്രവും വ്യത്യസ്തമല്ല. Butterfly on a wheel (2007) എന്ന കനേഡിയന്‍ ചിത്രത്തിന്റെ അസ്സല്‍ മലയാളം പതിപ്പാണീ ചിത്രം. ഒരുവിധം എല്ലാ രംഗങ്ങളും, സംഭാഷണങ്ങളും എല്ലാം അതേപടി പകര്‍ത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും കോക്‌ടെയില്‍ ഒരു തരക്കേടില്ലാത്ത ചിത്രമാണ് (കോപ്പിയടി ഒരു അപരാധമായി കണക്കാക്കുന്നില്ലെങ്കില്‍). കൊച്ചിയിലെ ഒരു പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഉന്നതനായ ഒരു ഉദ്യോഗസ്ഥനാണ് രവി എബ്രഹാം (അനൂപ് മേനോന്‍). ഭാര്യ പാര്‍വതിയും (സംവൃത സുനില്‍) മകളും കൂടിയ സന്തുഷ്ട കുടുംബമാണിദ്ദേഹത്തിന്റേത്. ജോലി സ്ഥലത്തും പിന്നെ മറ്റു ബിസിനെസ്സുകളിലും അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ച ഇയാള്‍ക്ക് ചില്ലറ ശത്രുക്കള്‍ ഇല്ലാതില്ല. ഭാര്യയും ഭര്‍ത്താവും ഒരു നാള്‍ മകളെ വീട്ട...

അന്‍വര്‍ - Movie Review

Image
ഈ ചിത്രത്തിന് ഒരു അവലോകനം എഴുതുവാന്‍ അല്പം വൈകിപ്പോയെന്നറിയാം. എന്നാലും 'better late than never' എന്നാണല്ലോ :-) സ്ലോ മോഷന്‍ മന്നന്‍ അമല്‍ നീരദിന്റെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യം ഇറങ്ങിയ ബിഗ് B (2007) പുതുമ കൊണ്ടും സ്റ്റൈല്‍ കൊണ്ടും പ്രശംസ പിടിച്ചുപറ്റിയിരുന്നല്ലോ. അതിനും രണ്ട് വര്‍ഷം മുമ്പിറങ്ങിയ Four Brothers എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് അടിച്ചുമാറ്റിയതാണ് ബിഗ് B (ക്യാമറ ആംഗിള്‍ ഉള്‍പടെ) എന്ന ആരോപണവും (വാസ്ഥവം തന്നെ) നിലവിലുണ്ട്. അതിന് ശേഷം ലാലേട്ടനെ വച്ച് പടച്ച് വിട്ട സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് (2009) അറുബോറന്‍ പടങ്ങളുടെ നിരക്ക് ഒരു വമ്പന്‍ മുതല്‍ക്കൂട്ടാകുക തന്നെ ചെയ്തു. ഇപ്പോഴിതാ പൃഥ്വിരാജിനെ വച്ച് അമല്‍ നീരദ് വീണ്ടും ഇറങ്ങിയിരിക്കുന്നു - അന്‍വര്‍. കഥ കൊയമ്പത്തൂരിലെ ഒരു തുണിക്കടയില്‍ നടക്കുന്ന ബോംബ് സ്ഫോടനത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അനേകം പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവത്തിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി പ്രകാശ് രാജ് വേഷമിടുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഒരു ലോക്കല്‍ നേതാവായ ബാബു സേഠ് (ലാല്‍) അറസ്റ്റ് ചെയ്യപെടുന്നു. ഇതിനിടെ ഒരു ചെറുകിട ഹവാല ഏജന്റായ നാ...

വീണ്ടും കളിത്തോക്ക്!

Image
അമല്‍ നീരദ് - പൃഥ്വിരാജ് ടീമിന്റെ പുതിയ ചിത്രം അന്‍വര്‍ ഇതിനകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞെന്ന് തോന്നുന്നു. ആകസ്മികമായി ഇന്റര്‍നെറ്റില്‍ കണ്ട രണ്ട് അന്‍വര്‍ ഷോട്ട്സ് കീഴെ (കൂടുതല്‍ വലിപ്പത്തില്‍ കാണാന്‍ ചിത്രങ്ങളില്‍ ഞെക്കുക): ഉണ്ടയില്ലാത്ത തോക്കും, ഹിന്ദി സിനിമയിലെ 'നക്‌ലി ഗോലി'യും ഒക്കെ ധാരാളം കേട്ടിട്ടുണ്ടെങ്കിലും കാഞ്ചിയില്ലാത്ത തോക്ക് ആദ്യമായി കണ്ടു. ക്ലോസപ്പ് ഫോട്ടോയിലെങ്കിലും ഇവന്‍മാര്‍ക്ക് ഇതൊന്ന് ശ്രദ്ധിക്കാമായിരുന്നു. 2007-ല്‍ പുറത്തിറങ്ങിയ അത്രയൊന്നും നന്നല്ലാത്ത Shooter എന്ന ഹോളിവുഡ് ചിത്രത്തില്‍ ഉപയോഗിച്ച തോക്കുകളുടെ കഥ ഇവിടെ വായിക്കുക . വാല്‍: ഈ ചിത്രത്തിലെ ശ്രേയ ഘോഷാല്‍ ആലപിച്ച മനോഹരമായ ഒരു ഗാനം:

Product of the Decade

Image
Let me show you what I consider to be the product of the decade: It's an amazing piece of work, isn't it? I mean it has revolutionized things so much that I now wonder how I managed before I got one of these.. It's small, good looking, and given it's usefulness, pretty cheap too. I adore the idea that such a small thing could pack quite a punch. I've been using it quite frequently these days. When I'm home there's hardly a moment when I'm far from it. Wherever I am in the house, I make sure I have it at arm's reach. With this guy around almost nothing bugs me. I know quite a lot of people might disagree with me, but I'd still go as far as calling it the invention of the decade. It's the best investment I've made in recent times. Worth every Paisa I spent on it. Anybody who has used one would definitely agree with me here. To show my love for this handy little guy, let me post another picture. I love you.. my dear bug zapper.. What would ...

അന്ത കാലം!

ഒരേഴെട്ട് വര്‍ഷം മുമ്പുള്ള കഥയാണ്. ഞങ്ങള്‍ അന്ന് എഞ്ജിനിയറിങ്ങിന് പഠിക്കുയാണ്. ഒരു ഈമെയില്‍ വിലാസം ഉള്ളത് പുലിത്വത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെട്ടിരുന്ന കാലം. ക്ലാസ്സിലെ ആണ്‍പിള്ളേരില്‍ ചിലര്‍ക്കൊക്കെ ഒരു മോഹം - ഒരു സിഡി റൈറ്റര്‍ മേടിക്കണം. തനതായ കോളേജ് സ്റ്റൈലില്‍ ക്ലാസ്സില്‍ 'സഹകരണ റൈറ്ററി'നായി പിരിവ് തുടങ്ങി. സിനിമയും പാട്ടും ഒക്കെ പകര്‍ത്താമെന്ന് വ്യാമോഹിപ്പിച്ച് ഏതാനും പെമ്പിള്ളേരെയും സംഘടിപ്പിച്ചു. പിരിഞ്ഞു കിട്ടിയ കാശുമായി ഞാനും ഒരു കൂട്ടുകാരനും കൂടി പേരുകേട്ട കമ്പ്യൂട്ടര്‍ കടയില്‍ പോയി "ചേട്ടാ ഒരു സിഡി റൈറ്റര്‍ വേണം" എന്ന് പറഞ്ഞു. "പാനാസോണിക് 8x റൈറ്റര്‍ 4300 രൂപായ്ക്ക് തരാം" എന്ന് മറുപടി. ഏതാണ്ടത്രക്കൊക്കെ കാശ് പിരിഞ്ഞുകിട്ടിയതുകൊണ്ട് അതുതന്നെയങ്ങു മേടിച്ചു. പെട്ടിയും പുസ്തകവും ഒന്നുമില്ലാതെ പൊതിഞ്ഞു കിട്ടിയ സാധനം (OEM version) ആദ്യമായി കമ്പൂട്ടറില്‍ കുത്തി സിഡി റൈറ്റിയപ്പോള്‍ എന്തൊരു പുളകമായിരുന്നു. മൊത്തം 13 പേരുടെ സഹകരണ ഉപകരണമായത് കൊണ്ട് 'ഇന്നു ഞാന്‍, നാളെ നീ' എന്ന മട്ടിലായിരുന്നു ഉപയോഗം. ഇന്നത്തേത് പോലെ USB-യും കോപ്പുമൊന്നുമല്ല. സാധനം ...