A trip to remember - Mookambika - Murudeswar - Kudajadri

I've never been an ardent temple goer. Till recently, my visits to the temple coincided with my birthdays. Yup, that's almost once a year.. So, I was not too enthusiastic when ma family planned a trip to Sri Mookambika temple. But the promised trip to Kudajadri wooed me in. My sister and her husband did all the planning and route preparation. I did absolutely no research or enquiries on the planned route or the destinations.. lazy me! അതെ, നാണമില്ല എന്ന് തന്നെ കൂട്ടിക്കോളൂ.. ;-)


We reached Kollur (that's in Karnataka) one evening, and the very next morning had a visit to the temple. The temple near the Sowparnika river is quite serene and peaceful (thanks to proper crowd management).
No photos to publish though.. എന്നാലും, ചെരുപ്പിട്ട പശുവിനെ കണ്ടിട്ടില്ലെങ്കില്‍, ഇതാ ഒരെണ്ണം!


Murudeshwar


After the temple visit, we hired a Scorpio and sped off to Murudeshwar. Murudeshwar is a new generation temple-cum-tourist spot! There are impressive constructions around the small temple. Unlike the Kerala temples, you can wear shirts/pants (but not footwear) to the temple and can even cary your camera inside.
The place is more of a tourist attraction than a temple. There is a huge 249ft tall Raja Gopura at the entrance, flanked by life-sized elephant statues.
The 37m tall Siva statue is also impressive, with some minor (but not small) sculptures scattered around it.
Apart from all these, there's a beautiful beach, a beach-view-restaurant and a big Hotel! Yup, told ya.. it's a new gen temple complex!



The beach was awesome. You can walk several meters in to the sea and the water stays only up to neck-deep. The waves are not very strong either. I've not been to Goa or Mauritious yet, so can't comment on the അന്താരാഷ്ട്ര നിലവാരം of the each ;-) എന്തായാലും ബീച്ചില്‍ ഒരുഗ്രന്‍ കുളി പാസ്സാക്കി..




ഏതാനും ചിത്രങ്ങള്‍ ചുവടെ..















Kudajadri

The next day, we took off to Kudajadri. The only mode if transport is the omnipotent Jeep, and it costs Rs.1400 for a trip. No use bargaining, as one driver explained:
"ഇവിടെ ടോക്കണ്‍ സിസ്റ്റെം ആണ്.. 65 ജീപ്പുകള്‍ ഉണ്ട്.. രണ്ടു ജീപ്പുകള്‍ വീതം സ്റ്റാന്റില്‍ വന്നു കിടക്കും. കോമ്പററീഷന്‍ ഇല്ല, അതുകൊണ്ട് ഫിക്സെഡ് പ്രൈസ്.."
സംഗതി 'clear' ആയതുകൊണ്ട് തര്‍ക്കിച്ചില്ല.. ഞങ്ങളുടെ ഡ്രൈവര്‍ ദിനേശ് എന്ന് പേരായ ഒരു മലയാളി ആയിരുന്നു (ഇവിടെയുള്ള മിക്കവര്‍ക്കും മലയാളം അറിയാം..). നല്ല മനുഷ്യന്‍.. (ഫോട്ടോയില്‍ നടുക്ക് നില്ക്കുന്ന ആള്‍)
ജീപ്പ് എന്ന വാഹനത്തിനോട് ബഹുമാനം തോന്നിയ ഒരു യാത്രയായിരുന്നു അത്.. അതുകൊണ്ടു, അതിന് ഒരു സ്പെഷ്യല്‍ പോസ്റ്റ്.

കുടജാദ്രി ഒരു സുന്ദരമായ സ്ഥലമാണ്. പോകുന്ന വഴിയും അങ്ങനെത്തന്നെ. മഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ വന്നും പോയുമിരിക്കും. ജീപ്പ് നിര്‍ത്തുന്ന സ്ഥലത്ത് മൂകാംബികാ ദേവിയുടെ ഒരു ചെറിയ അമ്പലവും, അതിനോടു ചേര്‍ന്ന് ദേവി താരകാസുരനെ വധിക്കാനുപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വലിയ ശൂലവും ഉണ്ട്.
കുടജാദ്രി മലയുടെ മുകളില്‍ 'സര്‍വജ്ഞപീഠം' എന്ന ഒരു ചെറിയ മണ്ഡപവും ശങ്കരാചാര്യരുടെ പ്രതിഷ്ഠയും ഉണ്ട്. ജീപ്പ് നിര്‍ത്തുന്ന സ്ഥാലത്തു നിന്ന് ഏകദേശം 2കി.മീ. നടന്നാല്‍ അവിടെയെത്താം. അതാണ് കുടജാദ്രി മലയുടെ മുകള്‍. നടന്നു പോകാന്‍ വലിയ പ്രയാസമൊന്നുമില്ലാത്ത വഴിയാണ്.






അധികം ആള്‍ക്കാര്‍ പോകാന്‍ ശ്രമിക്കാത്ത 'ചിത്രമൂല' എന്ന ഒരു ഇടം കൂടിയുണ്ട്. It's a tricky descent from the Sarvajnapeetom point. Some places are really steep and slippery. Out of the 100 or so people coming to Kudajadri, less than 10% dare to visit this place. We hesitated for a while and then decided to go on. Even my parents climbed down slippery mountain.
After a while, the terrain got a little too risky for my parents, and they decided to stop there and wait for us. We (me, my sister and brother-in-law) continued on the trail.
The slippery mud-coated terrain was too much for my Woodland shoes, and we all left our shoes and continued barefoot. That turned out to be the wise decision of the day. Barefoot, I managed the terrain with relative ease. So, next time you find your shoes too slippery for a road, try barefoot trekking.



Once we reached the end of the trail, there was a small waterfall, and 'chithramoola' was a cave in the steep vertical rock face of the mountain. There was a 'Sivalinga' in the cave, with water falling from above. നല്ല തണുപ്പുള്ള വെള്ളം.
ആ ചെറിയ ഗുഹക്കുള്ളില്‍ ചാലക്കുടിക്കാരായ രണ്ട് സഞ്ചാരികള്‍ തമ്പടിച്ചിട്ടുണ്ടായിരുന്നു. ഗുഹക്കുള്ളില്‍ ഒന്നു കയറിയിറങ്ങി, തിരിച്ച് സര്‍വജ്ഞപീഠത്തിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു.
കന്നഡക്കാരായ കുറച്ചു കോളേജ് വിദ്യാര്‍ത്ഥികളെ വഴിയില്‍ കണ്ടു. അവര്‍ കുടജാദ്രിയിലേക്ക് നടന്നു വന്നതായിരുന്നു (ഏകദേശം 12കി.മീ.). ഒരു കന്നഡ സിനിമ കുടജാദ്രിയില്‍ വച്ചു ഷൂട്ട് ചെയ്തതില്‍പിന്നെ ഒരുപാട് കോളേജ് പിള്ളേര്‍ വരുന്നുണ്ടെന്ന് ദിനേശ് പറഞ്ഞു.
ഉച്ച വൈകി ഞങ്ങള്‍ തിരികെ കൊല്ലൂരിലെത്തി. അധികം താമസിക്കാതെ ഉഡുപ്പിയിലേക്ക് ബസ്സ് കയറുകയും ചെയ്തു. ഉഡുപ്പിയിലെ വിശേഷങ്ങള്‍ അധികം താമസിപ്പിക്കാതെ എഴുതുന്നതാണ്.

Comments

  1. nice

    was really helpful

    anilram@aol.in

    ReplyDelete
  2. @anil - Thanks for the comment. Are you planning to make a trip? (or have you already been there?)

    ReplyDelete

Post a Comment

Popular posts from this blog

Qt - Enabling qDebug messages and Qt Creator

പേര്

ബിഗ് റേഡിയോ ഇതിഹാസം