മുകേഷ് കഥകള്‍
മുകേഷ് കഥകള്‍ - ജീവിതത്തിന്റെ നേരും നെറിയും എന്ന നടന്‍ മുകേഷിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകം ഇന്ന് വായിച്ചുതീര്‍ത്തു. സത്യം പറഞ്ഞാല്‍ ചിരിച്ച് ചിരിച്ച് കണ്ണ് മപ്പി! വി.കെ ശ്രീരാമന്‍ പറയുന്നത് പോലെ, ബഷീറിന്റെ ശൈലിയില്‍ എല്ലാത്തിലും നര്‍മ്മം ചേര്‍ന്ന എഴുത്ത്.
വായിക്കുമ്പോള്‍ 'ഇന്‍ ഹരിഹര്‍ നഗര്‍', 'റാംജി റാവു സ്പീക്കിങ്ങ്' തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങള്‍ ഓര്‍മ്മ വരും. 'Truth is stranger than fiction' എന്നൊക്കെ പറയുന്നപോലെ, അനുഭവങ്ങള്‍ സിനിമാരംഗങ്ങളേക്കാള്‍ രസകരമായി എഴുതിപ്പിടിപ്പിച്ചിരിക്കുന്നു.
പുസ്തകത്തില്‍ നിന്ന് ഏതാനും സാമ്പിളുകള്‍:
"അതോടെ രാമചന്ദ്രന്റെ മനസ്സും മനസ്സാക്ഷിയും തമ്മില്‍ യുദ്ധം തുടങ്ങി. പോകുന്ന വഴിക്ക് റെയില്‍വ്യൂ ഹോട്ടലില്‍നിന്നും ഒരു ബിയര്‍ കഴിച്ചിട്ട് പോണോ വേണ്ടയോ? ആ യുദ്ധത്തില്‍ മനസ്സാക്ഷി ജയിച്ചു. ബിയര്‍ കഴിക്കാന്‍ തന്നെ രാമചന്ദ്രന്‍ തീരുമാനിച്ചു."
"എന്നെക്കാള്‍ പ്രായക്കൂടുതലുണ്ട് മദാമ്മക്ക്. പതുക്കെപ്പതുക്കെ എനിക്ക് മദാമ്മയോട് മനസ്സുകൊണ്ട് ഒരടുപ്പം തോന്നിത്തുടങ്ങി. ഒരു ആരാധന. പ്രേമമെന്ന് പഴമക്കാര്‍ ഇതിനു പറയും"
എവിടെയെങ്കിലും കണ്ടാല്‍ ഈ പുസ്തകം ധൈര്യമായി വാങ്ങിക്കോളൂ.
Comments
Post a Comment