കാലാവസ്ഥയും കെ.എസ്.ഇ.ബിയും
കാലാവസ്ഥയും വൈദ്യുതി വകുപ്പും തമ്മിലെന്ത് ബന്ധം എന്നാലോചിച്ച് തല പുണ്ണാക്കണ്ട. കാറ്റും മഴയും വളരെ കൃത്യമായി പ്രവചിക്കാനുള്ള അത്യന്താധുനിക അതീവ രഹസ്യ ഉപകരണങ്ങള്‍ നമ്മുടെ വൈദ്യുതി വകുപ്പ് എങ്ങനെയോ സമ്പാദിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ വ്യക്തമായ തെളിവുകളുണ്ടെന്നാണ് കാലാവസ്താ വകുപ്പിന്റെ നിഗമനം. ഇത്രയും കാലം കട തുറന്നു വച്ചിട്ടും, 'പെയ്തുപോയ മഴ ഇത്ര സെ.മീ.' എന്ന് പറയാനല്ലാതെ 'ദേ മഴ വരാന്‍ പോകുന്നു' എന്നോ 'കാറ്റടിക്കാന്‍ പോകുന്നു' എന്നോ കൃത്യമായി പറയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല ഇവര്‍ക്ക്. ഇന്നേവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സങ്കീര്‍ണ്ണങ്ങളായ കാലാവസ്ഥാ മോഡലുകളോ ഉപഗ്രഹങ്ങളോ ഉപയോഗിച്ചുപോലും ചെയ്യാന്‍ കഴിയാത്ത ഈ സംഗതി വളരെ സിമ്പിളായി നമ്മുടെ വൈദ്യുതി വകുപ്പ് ചെയ്യുന്നതെങ്ങനെ എന്നാണ് കാലാവസ്ഥാക്കാര്‍ വണ്ടറടിക്കുന്നത്! സംഭവം സത്യമാണ്. ഈയിടെ വേനല്‍ മഴ തുടങ്ങിയതോടെ വൈദ്യുതി വകുപ്പ് അവരുടെ കഴിവ് തെളിയിച്ചിരിക്കുകയാണ്. മഴയോ കാറ്റോ വരാന്‍ എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കില്‍ കിറുകൃത്യമായി എന്റെ വീട്ടില്‍ കറന്റ് പോകും. മഴ വരുന്നതിനു അരമണിക്കൂര്‍ മുമ്പെങ്കിലും സംഭവം നടന്നുകഴിയു