വിന്റര്‍
അങ്ങനെ ഒടുവില്‍ 'വിന്റര്‍' പ്രദര്‍ശനത്തിനെത്തി. വിതരണത്തിനാളെക്കിട്ടാതെ ഏറെക്കാലം പെട്ടിയിലിരുന്ന ഈ ചിത്രം ഒടുവിലിതാ നമ്മുടെ DTS തിയേറ്ററുകളിലെത്തിയിരിക്കുന്നു. മലയാളത്തില്‍ ഈ അടുത്തകാലത്ത് വിജയിച്ച ഹൊറര്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ടോ എന്നാലോചിക്കുമ്പോള്‍ ഒന്നും ഓര്‍മ്മ വരുന്നില്ല. ആകാശഗംഗ മാത്രമാണ് സാമാന്യം വിജയം നേടിയത് എന്നു തോന്നുന്നു. എന്തായാലും 'വിന്റര്‍' ഒരുപാട് നിരാശപ്പെടുത്തിയില്ല. ഹൈദ്രാബാദിനോടു ചേര്‍ന്ന ഒരു ഗ്രാമമാണ് മുഖ്യ പശ്ചാത്തലം. നഗരജീവിത്തത്തിന്റെ തിരക്കുകളില്‍ നിന്നും മാറിനില്‍ക്കാനായി ഒരു കുടുംബം (ജയറാം ഭര്‍ത്താവും, ഭാവന ഭാര്യയുമായി വേഷമിടുന്നു) ഒരു ഒറ്റപ്പെട്ട (creepy) വീട്ടിലേക്ക് താമസം മാറുന്നു. മനോരോഗിയായ ഒരു serial killer മുമ്പ് താവളമാക്കിയിരുന്ന ഈ വീട്ടില്‍വച്ചു സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ത്രില്ലര്‍ സിനിമയുടെ ഇതിവൃത്തം. ഭാഷാഭേദമന്യേ എല്ലാ സിനിമകളിലും സ്ഥിരം കാണാറുള്ള പ്രമേയം തന്നെ. Apparently, a haunted house never goes out of fashion. സസ്പെന്‍സ് സിനിമയായതുകൊണ്ട് കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. പ്രമേയത്തിലോ അവതരണത്തിലോ പുതുമ ഒന്നും അവകാശപ്പെടാനില്