വിന്റര്‍
അങ്ങനെ ഒടുവില്‍ 'വിന്റര്‍' പ്രദര്‍ശനത്തിനെത്തി. വിതരണത്തിനാളെക്കിട്ടാതെ ഏറെക്കാലം പെട്ടിയിലിരുന്ന ഈ ചിത്രം ഒടുവിലിതാ നമ്മുടെ DTS തിയേറ്ററുകളിലെത്തിയിരിക്കുന്നു.
മലയാളത്തില്‍ ഈ അടുത്തകാലത്ത് വിജയിച്ച ഹൊറര്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ടോ എന്നാലോചിക്കുമ്പോള്‍ ഒന്നും ഓര്‍മ്മ വരുന്നില്ല. ആകാശഗംഗ മാത്രമാണ് സാമാന്യം വിജയം നേടിയത് എന്നു തോന്നുന്നു. എന്തായാലും 'വിന്റര്‍' ഒരുപാട് നിരാശപ്പെടുത്തിയില്ല.
ഹൈദ്രാബാദിനോടു ചേര്‍ന്ന ഒരു ഗ്രാമമാണ് മുഖ്യ പശ്ചാത്തലം. നഗരജീവിത്തത്തിന്റെ തിരക്കുകളില്‍ നിന്നും മാറിനില്‍ക്കാനായി ഒരു കുടുംബം (ജയറാം ഭര്‍ത്താവും, ഭാവന ഭാര്യയുമായി വേഷമിടുന്നു) ഒരു ഒറ്റപ്പെട്ട (creepy) വീട്ടിലേക്ക് താമസം മാറുന്നു. മനോരോഗിയായ ഒരു serial killer മുമ്പ് താവളമാക്കിയിരുന്ന ഈ വീട്ടില്‍വച്ചു സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ത്രില്ലര്‍ സിനിമയുടെ ഇതിവൃത്തം. ഭാഷാഭേദമന്യേ എല്ലാ സിനിമകളിലും സ്ഥിരം കാണാറുള്ള പ്രമേയം തന്നെ. Apparently, a haunted house never goes out of fashion. സസ്പെന്‍സ് സിനിമയായതുകൊണ്ട് കൂടുതലൊന്നും ഞാന്‍ പറയുന്നില്ല.
പ്രമേയത്തിലോ അവതരണത്തിലോ പുതുമ ഒന്നും അവകാശപ്പെടാനില്ല എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ന്യൂനത. പ്രേക്ഷകനെ പേടിപ്പിക്കാന്‍ സ്ഥിരം ഉപയോഗിക്കാറുള്ള 'ട്രിക്സ്' തന്നെ - പൊടുന്നനെയുള്ള ശബ്ദങ്ങള്‍/നിഴലുകള്‍, ഇരുണ്ട മൂലകള്‍, തനിയേ തുറക്കുന്ന പൈപ്പുകള്‍, റ്റി.ജി. രവിയുടെ മുഖം, പിന്നെ ഭാവനയും ;-) ഭാഗ്യത്തിന് ഭാവനയ്ക്ക് വേറെ ആരോ ആണ് ശബ്ദം നല്കിയിരിക്കുന്നത്.
പക്ഷേ, കഥയുടെ സസ്പെന്‍സ് നിലനിര്‍ത്തുന്നതിലും, രംഗങ്ങള്‍ അല്പസ്വല്പം unpredictable ആക്കുന്നതിലും സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ഇതുകാരണം സിനിമയിലുള്ള പ്രേക്ഷകന്റെ ഫോക്കസ് നഷ്ടപ്പെടുന്നില്ല എന്നാണെന്റെ അനുമാനം. നിശ്ശബ്ദതയും പൊടുന്നനേയുള്ള ശബ്ദങ്ങളും മോശമില്ലാതെ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്.
ഇതിന്റെ തിരക്കഥയാണ് ഏറ്റവും മോശം. Details-ല്‍ ശ്രദ്ധിക്കാതെ എഴുതിയ ഡയലോഗില്‍ കല്ലു കടിക്കുന്നു. ഉദാഹരണത്തിന്, കഴുത്തില്‍ മുറിവേറ്റ കുട്ടിയെ ഓപ്പറേറ്റ് ചെയ്തശേഷം സര്‍ജനായ ജയറാം പോലീസ് ഓഫീസറോട് പറയുന്നിതങ്ങനെ: "കഴുത്തിലെ പ്രധാനപ്പെട്ട nerve-ലാണ് മുറിവേറ്റിരിക്കുന്നത്. അതുകൊണ്ട് she's profusely bleeding". Nerve-ലൂടെ അല്ല രക്തം ഓടുന്നതെന്ന് പാവം തിരക്കഥാകൃത്തിനറിയില്ലെന്ന് തോന്നുന്നു.
ഒരു ഉദാഹരാം കൂടി: മകളെ ഓര്‍ത്ത് കരയുന്ന ഭാര്യയോട് ഭര്‍ത്താവ്: "ഛെ..എന്തായിത്.. ശ്യാമേ, നീ കുറേകൂടി സീരിയസ്സായി ചിന്തിക്കണം". സീരിയസ്സായി ചിന്തിക്കാഞ്ഞിട്ടാണോ ഭാര്യ കരയുന്നത്?
ചിത്രത്തിന്റെ തുടക്കത്തില്‍ ഡോക്ടറായ ജയറാം ഒരു കുട്ടിയെ ഓപ്പറേറ്റ് ചെയ്യാന്‍ തുടങ്ങുന്ന രംഗം ഒട്ടും റിയാലിറ്റിയില്ലാതെ ചിത്രീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സീരിയലുകളില്‍ പോലും ഇത്തരം രംഗങ്ങള്‍ വളരെ നന്നായി എടുത്തുകാണാറുണ്ട്. ഡോക്ടര്‍മാരേക്കുറിച്ചും ഓപ്പറേഷന്‍ തിയേറ്റര്‍ രീതികളെക്കുറിച്ചും അല്പം കൂടി റിസേര്‍ച്ച് ആകാമായിരുന്നു. സര്‍ജിക്കല്‍ ഗ്ലൗസ് അണിഞ്ഞ് 'ഞൊട്ടയിടുന്ന' നിര്‍ണ്ണയത്തിലെ ഡോക്ടര്‍ മോഹന്‍ലാലിനെ ഈ അവസരത്തില്‍ സ്മരിക്കുന്നു! ഗ്ലൗസണിഞ്ഞ ഡോക്ടര്‍ ജയറാം തന്റെ വിയര്‍പ്പില്‍ കുതിര്‍ന്ന താടി ചൊറിയുമോ എന്ന് ഞാനൊരു നിമിഷം പേടിച്ചു. ഭാഗ്യത്തിന് ഏതായാലും അതുണ്ടായില്ല.
ചിത്രത്തിന്റെ കഥ ഒട്ടും fool-proof അല്ല. കുറ്റങ്ങള്‍ (common-sense violations) കണ്ടുപിടിക്കാനാണെങ്കില്‍ നിരവധി.
പക്ഷെ, മേല്‍പ്പറഞ്ഞ ന്യൂനതകള്‍ ഉണ്ടെങ്കിലും ഇതൊരു മോശം ചിത്രമല്ല. മറ്റു ചില സസ്പെന്‍സ് ചിത്രങ്ങള്‍ പോലെ ആദ്യ ഫ്രെയിമില്‍ കാണിച്ച ഏതെങ്കിലും ഒരു വഴിപോക്കനെ പിടിച്ച് അവസാനം വില്ലനാക്കിയിട്ടില്ല (ഈയടുത്തിറങ്ങിയ ഒരു CBI ചിത്രത്തില്‍ ജഗദീഷ് വില്ലനായതോര്‍മ്മയില്ലേ). ഉദ്വേഗത്തിന്റെ മുള്ളിന് മുന കുറവാണെങ്കിലും കൊടുക്കുന്ന കാശിന് നഷ്ടമല്ല എന്നാണെന്റെ അഭിപ്രായം. ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഈ ചിത്രം തീര്‍ച്ചയായും കാണണം. മലയാളത്തില്‍ ഇനിയും ഇത്തരം സിനിമകള്‍ വരട്ടെ എന്നാഗ്രഹിക്കുന്നു.
PS: When I think of English thriller movies, The Silence of the Lambs and it's prequel Red Dragon quickly comes to my mind.
PPS: ഈയിടെ ഏതോ ഒരു FM ചാനലില്‍ 'വിന്റര്‍' എന്ന വാക്കിന്റെ മലയാളം എന്താണെന്ന് ചോദിച്ചു. അറിയാമോ?
വിന്റര്‍ == ഗ്രീഷ്മം എന്നാണെന്ന് തോന്നുന്നു
ReplyDeleteമറ്റൊരു ബ്ലോഗില്‍ വിന്റര്‍ സഹിക്കാന്‍ പറ്റാത്ത പടമാണെന്നാണു പറഞ്ഞിരിക്കുന്നതു. എന്തായാലും വേറെ ഒരു പാടു "പേടികള്‍" ഉള്ളതു കൊണ്ട് കൂടുതല്‍ പേടിക്കാന്‍ വയ്യ.
ReplyDeleteCarbonMonoxide: Shishiram ennaanu njaan vichaarichchirunnathu. I'm in SHAR now. So no access to Shabdatharaavali :-(
ReplyDeleteManilal: Winter is not at all an un-sahikkable movie. Anyway, different people different opinions.
If you like watching horror movies, then I'd recommend it.